ബോളിവുഡില്‍ നടിമാര്‍ എങ്ങനെയാണ് ചൂഷണം ചെയ്യപ്പെടുന്നത്: വെളിപ്പെടുത്തലുമായി രവീണ ടണ്ടന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ബോളിവുഡില്‍ നടിമാര്‍ എങ്ങനെയാണ് ചൂഷണം ചെയ്യപ്പെടുന്നത്: വെളിപ്പെടുത്തലുമായി രവീണ ടണ്ടന്‍

ഇ വാർത്ത | evartha
ബോളിവുഡില്‍ നടിമാര്‍ എങ്ങനെയാണ് ചൂഷണം ചെയ്യപ്പെടുന്നത്: വെളിപ്പെടുത്തലുമായി രവീണ ടണ്ടന്‍

നാനാ പടേക്കര്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് വെളിപ്പെടുത്തിയ നടി തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി നടി രവീണ ടണ്ടന്‍. ബോളിവുഡില്‍ നടിമാര്‍ എങ്ങനെയാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രവീണ ടണ്ടന്‍.

താന്‍ സിനിമാ മേഖലയിലുണ്ടായിരുന്ന 90കളെ കുറിച്ചാണ് രവീണ പറഞ്ഞത്. അക്കാലത്ത് വിവാഹിതരായ നടന്മാര്‍ സിനിമയിലെ നായികമാരായ യുവനടിമാരുമായി ബന്ധമുണ്ടാക്കും. ആ ബന്ധങ്ങള്‍ അവര്‍ക്ക് നേരംപോക്ക് മാത്രമാണ്. അല്ലാതെ ആത്മാര്‍ത്ഥതയോ പ്രതിബദ്ധതയോ ഇല്ല. നടി ആ ബന്ധം ഗൌരവമായിട്ടെടുത്താല്‍ പിന്നെ അവളുടെ തകര്‍ച്ച തുടങ്ങുകയായി.

നായകന്‍ പിന്നെ അവളോട് സംസാരിക്കില്ല. നേരത്തെ തീരുമാനിക്കപ്പെട്ട സിനിമകള്‍ പോലും നടിക്ക് നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമാണ്. എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ വ്യക്തിഹത്യ നടത്തുമെന്ന് നടിയെ ഭീഷണിപ്പെടുത്തുമെന്നും രവീണ പറഞ്ഞു. എന്നിട്ട് അടുത്ത ഇരയെ തേടി പോകും. താരഭര്‍ത്താക്കന്‍മാരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ നിശബ്ദരായിരിക്കുകയാണ് ഭാര്യമാരും കാമുകിമാരുമെന്നും രവീണ പറഞ്ഞു.

സിനിമാ മേഖലയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നത് താരങ്ങളെ ചുറ്റിപ്പറ്റിയാണ്. ചൂഷണങ്ങള്‍ താങ്ങാനാകാതെ ഭ്രാന്ത് പിടിച്ചവരും ആത്മഹത്യ ചെയ്തവരുമുണ്ട് 70കളില്‍. തന്‍റെ കാലമായപ്പോഴേക്കും നടിമാര്‍ പ്രതികരിച്ചുതുടങ്ങിയെന്നും രവീണ പറഞ്ഞു. സിനിമാലോകം ഇന്നും പുരുഷകേന്ദ്രീകൃതമാണെങ്കിലും പലരും തകര്‍ന്നുപോയ ഹൃദയം കൂട്ടിച്ചേര്‍ത്ത് തുറന്ന് പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും രവീണ ബ്ലോഗില്‍ വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xSxg45
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages