കണ്ണന്താനം പരിഭാഷകനല്ല ഐഎഎസുകാരനാണ്; പരിഭാഷ വിവാദത്തില്‍ കണ്ണന്താനത്തിന് വി മുരളീധരന്റെ മറുപടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

കണ്ണന്താനം പരിഭാഷകനല്ല ഐഎഎസുകാരനാണ്; പരിഭാഷ വിവാദത്തില്‍ കണ്ണന്താനത്തിന് വി മുരളീധരന്റെ മറുപടി



തിരുവനന്തപുരം >  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മറുപടിയുമായി ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍. കണ്ണൂരില്‍  ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വി മുരളീധരന് തെറ്റു സംഭവിച്ചു എന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ  പ്രസ്താവനക്കാണ് മുരളീധരന്‍ മറുപടി നല്‍കിയത്. 

അല്‍ഫോണ്‍സ് കണ്ണന്താനം പരിഭാഷകനല്ലെന്നും  ഐഎഎസുകാരനാണെന്നും മുരളീധരന്‍ പറഞ്ഞു.പരിഭാഷയില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു. 'കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന്' അമിത് ഷായുടെ പ്രസംഗത്തെ മുരളീധരന്‍ പരിഭാഷപ്പെടുത്തിയിരുന്നു. ഇതിലാണ് തെറ്റുണ്ടെന്ന് കണ്ണന്താനം പറഞ്ഞത്.

 എല്‍ഡിഎഫ് സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും പരിഭാഷയില്‍ അങ്ങനെ വന്നത് പിശകാണെന്നും കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു

 



from Kerala || Deshabhimani ​Online ​News https://ift.tt/2Q0ywJf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages