ഇ വാർത്ത | evartha
ഐജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായ: വിവാദ പരാമര്‍ശവുമായി ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍

ഐജി മനോജ് എബ്രഹാമിനെതിരേ മോശം പരാമര്‍ശവുമായി ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ രംഗത്ത്. മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സമരരംഗത്തിറങ്ങിയ ഭക്തരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ എറണാകുളത്തെ വേദിയിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ അധിക്ഷേപ വാക്കുകളുണ്ടായത്.
ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ഐ ജി മനോജ് എബ്രഹാമാണ്. എന്നിട്ട് അത് ഭക്തരുടെ മേല്‍ കെട്ടി വയ്ക്കാന്‍ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഇനിയൊരു പ്രമോഷന്‍ കിട്ടാന്‍ കേന്ദ്ര ട്രൈബ്യൂണലില്‍ മനോജ് എബ്രഹാം പോകേണ്ടി വരുമെന്ന് ഓര്‍ത്തോണമെന്നും ബിജെപി അയാള്‍ക്കെതിരേ പരാതി കൊടുക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. 25000 പൊലീസുകാരെത്തിയാല്‍ അതിന്റെ ഇരട്ടി വിശ്വാസികളെ ബിജെപി ശബരിമലയില്‍ എത്തിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2St5Fz2
via IFTTT
No comments:
Post a Comment