അതിജീവനത്തിന്റെ സുന്ദര മുഖങ്ങള്‍ക്ക് ആവശ്യക്കാരേറെ; ചേന്ദമംഗലത്ത് ഇപ്പോഴും ചേക്കുട്ടി തന്നെ താരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

അതിജീവനത്തിന്റെ സുന്ദര മുഖങ്ങള്‍ക്ക് ആവശ്യക്കാരേറെ; ചേന്ദമംഗലത്ത് ഇപ്പോഴും ചേക്കുട്ടി തന്നെ താരം

പറവൂര്‍ > 'ശ്രമം' മാറ്റച്ചന്തയില്‍ മുഖ്യാകര്‍ഷണമായി ചേക്കുട്ടി പാവകള്‍.പ്രളയം ദുരിതം വിതച്ച ചേന്ദമംഗലം പഞ്ചായത്തിന്റെ പുനര്‍നിര്‍മിതിക്കായി മാറ്റപ്പാടത്ത് ആരംഭിച്ച 'ശ്രമം' മാറ്റച്ചന്തയിലും വിവിധവര്‍ണങ്ങളിലുള്ള ചുവന്ന ചുണ്ടുകളോടെ ചിരിച്ചുനില്‍ക്കുന്ന ചേക്കുട്ടികള്‍ തന്നെ താരമാകുന്നു. രണ്ടാം ദിനമായ ഞായറാഴ്ച വൈകീട്ടോടെ കൂടുതല്‍ സ്റ്റാളുകള്‍ തുറക്കുകയായിരുന്നു.

പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കമ്പനി വിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമായാണ് 'ശ്രമം' മാറ്റച്ചന്ത നടത്തുന്നത്. ചെടികള്‍, ചട്ടികള്‍ തുടങ്ങിയ മറ്റു വസ്തുക്കളും മാറ്റപ്പാടത്തുണ്ട്. സിനിമ സംവിധായകന്‍ രാജീവ് രവിയും കൊച്ചി ബിനാലെ സാരഥി ബോസ് കൃഷ്ണമാചാരിയും നേതൃത്വം നല്‍കുന്ന 'കലക്ടീവ് ഫേസ് വണ്‍' സൗഹൃദ കൂട്ടായ്മയും ചേന്ദമംഗലം പഞ്ചായത്തുമാണ് ചന്തയുടെ സംഘാടകര്‍.

പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ചേക്കുട്ടി പാവ നിര്‍മ്മിക്കുന്ന വിദ്യാര്‍ത്ഥികളോടൊപ്പം
 ഒരു ചേക്കുട്ടിക്ക് മുപ്പത് രൂപയായാണ് വില്‍പ്പന. ഓണ്‍ലൈനായി 25 രൂപയ്ക്ക് ലഭിക്കും. പാവകളുടെ നിര്‍മ്മാണം ഐടി മേഖലയിലുള്ളവര്‍ നടത്തുന്നുണ്ടെങ്കിലും ഇന്നും നിരവധി പേര്‍ ഇതിനായി മുന്നോട്ട് വരുന്നു.
പറവൂര്‍ നഗരസഭ അംബേദ്കര്‍ പാര്‍ക്കില്‍ 'ധാര' എന്ന വാട്‌സാപ്പ് കൂട്ടായ്മയിലെ വിദ്യാര്‍ഥികള്‍ ചേക്കുട്ടി പാവ നിര്‍മ്മിക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ജെലിറ്റ ജെയിംസ് ആണ്. ഇവരുടെ ചേക്കുട്ടി പാവകളുടെ നിര്‍മ്മാണ ഉദ്ഘാടനം പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് നിര്‍വഹിച്ചു.

മാല്യങ്കര എസ്.എന്‍ കോളേജ്, ആലുവ യു.സി കോളേജ്, പറവൂര്‍ ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ നൂറോളം കുട്ടികളാണ് പാവ നിര്‍മ്മാണത്തിനായി എത്തിയിരിക്കുന്നത്. പാര്‍ക്കില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും പാവ നിര്‍മ്മാണത്തില്‍ പങ്കാളികളാകാം. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നിര്‍മ്മാണം. ഈ പാവയുടെ വില്‍പനയില്‍ നിന്നും ലഭിക്കുന്ന തുക ചേന്ദമംഗലം കൈത്തറി സൊസൈറ്റിയിലേക്ക് നല്‍കും. അടുത്ത വര്‍ഷം ഫെബ്രുവരി വരെ പാവ നിര്‍മ്മാണം തുടരാനാണ് സംഘാടകരുടെ തീരുമാനം.

ഞായറാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ നീണ്ടു നിന്ന കുട്ടികളുടെ ചിത്രകലാ ക്യാംപ്, ചേന്ദമംഗലത്തെ പരിസ്ഥിതി പ്രതിസന്ധിയും വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ചര്‍ച്ച എന്നിവ നടന്നു. പറവൂര്‍ സ്ട്രിംഗ്‌സിന്റെ ഗാനമേള അരങ്ങേറി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പ്രളയാനന്തര കേരളത്തിലെ കാര്‍ഷിക മേഖല എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഡോ.രഞ്ജന്‍ കരിപ്പായി,ഡോ.പത്മകുമാര്‍, ഡോ.കെ.എസ്.പുരുഷന്‍ എന്നിവരാണ് ചര്‍ച്ച നയിക്കുന്നത്. രാത്രി ഏഴിന് കവിസംഗമം.

ചൊവ്വാഴ്ച രാവിലെ 11 മുതല്‍ കുട്ടികളുടെ ചിത്രകലാ ക്യാംപ് തുടരും. വൈകീട്ട് അഞ്ചിന് ചേന്ദമംഗലം കൈത്തറി സാങ്കേതിക വിപണന സാധ്യതകളും ആലോചനകളും എന്ന വിഷയത്തില്‍ സെമിനാര്‍, 6.30 ന്
കവിസംഗമം, ഏഴിന് കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ എന്നിവ നടക്കും. ഈ മാസം
മൂന്നിനാണു സമാപനം.



 



from Kerala || Deshabhimani ​Online ​News https://ift.tt/2DJFwc2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages