രണ്ടിടത്ത‌് ഒരുമണിക്കൂറിനുള്ളിൽ എടിഎം കവർച്ച ;പിന്നിൽ ഒരേ സംഘമാണോയെന്നും സംശയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

രണ്ടിടത്ത‌് ഒരുമണിക്കൂറിനുള്ളിൽ എടിഎം കവർച്ച ;പിന്നിൽ ഒരേ സംഘമാണോയെന്നും സംശയം


സ്വന്തം ലേഖകർ
കൊച്ചി / ചാലക്കുടി
കൊച്ചി ഇരുമ്പനത്തെയും തൃശൂർ ജില്ലയിലെ കൊരട്ടിയിലെയും എടിഎമ്മുകൾ തകർത്ത‌ത‌്   ഒരേ സംഘമാണോയെന്ന‌ും സംശയം. 35.6 ലക്ഷം രൂപയാണ‌് മൊത്തത്തിൽ കവർന്നത‌്. വെള്ളിയാഴ‌്ച പുലർച്ചെ മൂന്നരയ‌്ക്കും നാലരക്കുമിടയിലാണ‌്  കവർച്ച അരങ്ങേറിയത‌്. ഇരുമ്പനത്ത‌് 25 ലക്ഷവും കൊരട്ടിയിൽ 10.6 ലക്ഷം രൂപയും നഷ്ടപ്പെട്ടു. രണ്ടിടത്തേയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന‌് ലഭിച്ചു.

കൊച്ചിയിൽ സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനത്ത‌് പുതിയറോഡ് ജങ‌്ഷനിൽ  എസ്ബിഐയുടെ എടിഎമ്മാണ്  ഗ്യാസ‌്കട്ടർ ഉപയോഗിച്ച‌് തകർത്ത‌് പണം കവർന്നത‌്. രണ്ട‌് പ്രതികളുടെ ദൃശ്യം സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലച്ചെ 3.24നാണ് സംഭവം. പതിവ് പരിശോധനയ‌്ക്ക‌്  രാവിലെ  ബാങ്കിന്റെ സൂപ്പർവൈസർമാർ എത്തിയപ്പോഴാണ്  കവർച്ച നടന്നതായി അറിഞ്ഞത്.

കൗണ്ടറിൽനിന്ന‌് ഒരുജോഡി ഗ്ലൗസ്  കണ്ടെടുത്തു. മോഷ്ടാക്കൾ എത്തിയത് പിക്ക്അപ‌് വാനിലാണെന്ന‌് പൊലീസ് അറിയിച്ചു.
കൊരട്ടി ജങ്ഷനുസമീപം ദേശീയപാതയോട് ചേർന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പുലർച്ചെ നാലരയോടെയാണ് കവർച്ച.  രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് ആദ്യം അറിഞ്ഞത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ഇവിടെയും എടിഎം തകർത്തത്.  ബാങ്കിന് മുന്നിലെ നിരീക്ഷണ ക്യാമറയിൽ കവർച്ചാസംഘം സ്പ്രേ പെയിന്റടിച്ചിട്ടുണ്ട്.   മുഖംമൂടി ധരിച്ച മൂന്ന് പേരുടെ രൂപവും പിക്കപ്പ് വാനിൽ രക്ഷപ്പെടുന്നതും മറ്റൊരു നിരീക്ഷണ ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക  സംഘം രൂപീകരിച്ചതായും കവർച്ചാസംഘത്തെക്കുറിച്ച് സൂചനകൾ ലഭിച്ചതായും പൊലീസ‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Ojpham
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages