തീരസമൃദ്ധിക്കായി, വനിതാ സംരംഭങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

തീരസമൃദ്ധിക്കായി, വനിതാ സംരംഭങ്ങൾ


തീരസമൃദ്ധി  ലഷ്യമിട്ട‌് മത്സ്യത്തൊഴിലാളി വനിതകളുടെ കൂട്ടായ‌്മകൾക്കായി  250 സംരംഭംകൂടി തുടങ്ങാൻ ഫിഷറീസ‌് വകുപ്പിന്റെ സഹായം. നിലവിലെ ആയിരത്തിലധികം യൂണിറ്റുകളുടെ ശാക്തീകരണത്തിനൊപ്പമാണ‌് പുതിയവക്കുള്ള സഹായം. സൊസൈറ്റി ഫോർ അസിസ്റ്റൻസ‌് ടു ഫിഷർ വുമൺ വഴിയാണ‌് പദ്ധതി. ചെറുകിട തൊഴിൽ സംരംഭങ്ങൾക്കായി മൂന്നുലക്ഷം രൂപവരെ ഒരുകൂട്ടായ‌്മക്ക‌് സഹായം നൽകും. ഇതിന്റെ അഞ്ചുശതമാനം തുക സംരംഭകർ വഹിക്കണം. 15 ശതമാനം ബാങ്ക‌് വായ‌്പ. ഏഴരക്കോടി രൂപയാണ‌്നീക്കിവച്ചത‌്.

ഒരുസംരംഭത്തിന‌് കുറഞ്ഞത‌് നാലുലക്ഷംരൂപയുടെ നിക്ഷേപം ഉറപ്പാക്കും. മേഖലയിലെ വനിതകളുടെ ശാക്തീകരണത്തിനുള്ള ഏറ്റവുംവലിയ വിഹിതമാണ‌് ഈ വർഷം നീക്കിവച്ചത‌്.  ധാന്യമിൽ, ഉണക്കമീൻ വിൽപ്പന, തുണിത്തരങ്ങളുടെ വിൽപ്പന കേന്ദ്രം, തയ്യൽക്കട, പലചരക്കുകട തുടങ്ങിയ സംരംഭങ്ങൾക്കാണ‌് സഹായം. നവംബറിൽ പ്രവർത്തനം ആരംഭിക്കും. നിലവിലെ യൂണിറ്റുകൾക്ക‌് പ്രവർത്തന ഫണ്ട‌് ലഭ്യമാക്കാനുള്ള നടപടിയും തുടങ്ങി. 10000, 25000, 40000, 75000, ഒരുലക്ഷം എന്നിങ്ങനെയാണ‌് റിവോൾവിങ‌്‌ ഫണ്ട‌് ഏർപ്പെടുത്തുക. 20 ഗഡുക്കളായാണ‌് തിരിച്ചടവ‌്. പലിശ സൊസൈറ്റി വഹിക്കും. തീരമൈത്രി മാനേജ‌്മെന്റ‌്  കൗൺസിൽ വഴിയാണ‌് ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ‌്.

തദ്ദേശസ്ഥാപന അധ്യക്ഷനാണ‌് കൗൺസിൽ ചെയർമാൻ.  പ്രദേശത്തെ പ്രതിനിധിയായിരിക്കും കൺവീനർ. നിലവിലുള്ള യൂണിറ്റുകളുടെ സാങ്കേതിക വിദ്യ വിപുലപ്പെടുത്താൻ 50000 രൂപവരെ സഹായം നൽകും. ജില്ലാതലത്തിൽ ഫിഷറീസ‌് അസിസ്റ്റന്റ‌് ഡയറക്ടർ നോഡൽ ഓഫീസറായ സമിതിയാണ‌് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. പരാജയപ്പെട്ട സംരംഭങ്ങൾക്കുപകരം യൂണിറ്റുകൾ തുടങ്ങാൻ ഒരാൾക്ക‌് 50000 രൂപവീതം ഒരുഗ്രൂപ്പിന‌് രണ്ടുലക്ഷംവരെ സഹായം നൽകും. പ്ലസ‌് ടു വിജയികളായ യുവതികൾക്ക‌് രണ്ടുമാസത്തെ നൈപുണ്യ വികസന പദ്ധതിയും ഒരുക്കി.  20000 രൂപയാണ‌് അനുവദിക്കുക.‌ ഈവർഷം 100 പേർക്കാണ‌് അവസരം. പാലക്കാട്ടെ ഇന്റഗ്രേറ്റഡ‌് റൂറൽ ടെക‌്നോളജി സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ‌് പദ്ധതികൾ നടപ്പാക്കുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2AbRyqS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages