ചാവക്കാട്> ചാവക്കാട് എസ്‌ബിഐയുടെ എടിഎം തകർത്ത പ്രതിയെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി ശ്രാവണാണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന ശ്രാവൺ മദ്യം വാങ്ങാൻ പണത്തിനാണ് എടിഎം തകർത്തത്.രാത്രി 11.30ഓടെയാണ് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎം ആണ് തകർത്തത്.
എടിഎമ്മിൽനിന്നും പണമെടുക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. തുടർന്ന് കല്ലുകൊണ്ട് ഇടിച്ചു തകർക്കുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു. എടിഎമ്മിന്റെ മോണിറ്റർ മാത്രമാണ് തകർന്നിട്ടുള്ളത്.
സിസിടിവി ദൃശ്യങ്ങളിൽ ശ്രാവണിന്റെ ചിത്രം പതിഞ്ഞിരുന്നു. 17 വർഷമായി ചാവക്കാട് കൂലിപണിചെയ്യുന്ന ആളാണ്. ബ്ലാങ്ങാട് കള്ളുഷാപ്പിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
from Kerala || Deshabhimani Online News https://ift.tt/2Rr1BhB
via IFTTT
No comments:
Post a Comment