വനങ്ങളിലെ രഹസ്യവിവര ശേഖരണം ; പൊലീസിന‌് പുതിയ ഇന്റലിജൻസ‌് സംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

വനങ്ങളിലെ രഹസ്യവിവര ശേഖരണം ; പൊലീസിന‌് പുതിയ ഇന്റലിജൻസ‌് സംഘം


റഷീദ‌് ആനപ്പുറം
മാവോയിസ‌്റ്റ‌് സാന്നിധ്യമുള്ള വനപ്രദേശങ്ങളിൽ പൊലീസ‌് പുതിയ ഇന്റലിജൻസ‌് സംവിധാനമൊരുക്കുന്നു.
ഇതിനായി വനാതിർത്തിയിലെ സ‌്റ്റേഷനുകളിൽ രണ്ട‌് വീതം ഇന്റലിജൻസ‌് ഉദ്യോഗസ്ഥരെ നിയോഗിക്കും. ആദിവാസികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ചാകും വിവരശേഖരണം.

ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൊലീസ‌് ട്രെയിനിങ‌് കോളേജിൽ പൂർത്തിയായി. പാലക്കാട‌്, മലപ്പുറം കോഴിക്കോട‌്, വയനാട‌്, കണ്ണൂർ , കാസർകോട‌് ജില്ലകളിലെ 22 എ ഗ്രേഡ‌് സ‌്റ്റേഷനുകളിലാണ‌് ആദ്യഘട്ട നിയമനം. ഇവിടത്തെ 46 സ‌്റ്റേഷനുകളിൽ പ്രത്യേക പരിശീലനം നേടിയ 350 പൊലീസുകാരെ നിയമിച്ച‌ിരുന്നു. ഇവരിൽനിന്ന‌് തെരഞ്ഞെടുത്തവരെയാണ‌് ഇന്റലിജൻസ‌് ഓഫീസർമാരായി നിയമിക്കുക.

ഈ സ‌്റ്റേഷനുകളിൽ സ‌്റ്റേറ്റ‌് സ‌്പെഷ്യൽ ബ്രാഞ്ച‌്, ജില്ലാ സ‌്പെഷ്യൽ ബ്രാഞ്ച‌് എന്നിവയുടെ ഭാഗമായ ഉദ്യോഗസ്ഥരിൽനിന്ന‌് വേണ്ടത്ര രഹസ്യവിവരങ്ങൾ കിട്ടുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ‌് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത‌്. രണ്ടാംഘട്ടമായി ശേഷിക്കുന്ന 24 സ‌്റ്റേഷനിലും ഉദ്യോഗസ്ഥരെ നിയോഗിക്കും. കേരളം, കർണാടക, തമിഴ‌്നാട‌് പൊലീസ‌് സംയുക്തമായാണ‌് മാവോയിസ‌്റ്റ‌ുകളെ‌ നിരീക്ഷിക്കുന്നത‌്.ഫഈ സംസ്ഥാനങ്ങളിലെ പൊലീസ‌് മേധാവിമാർ ആറുമാസത്തിലൊരിക്കൽ യോഗംചേരും. എല്ലാ ഊരുകളിലും വിവരം ലഭിക്കാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്നും നിർദേശമുയർന്നിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2y6wHE2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages