സ്വന്തം ലേഖകൻ
സംസ്ഥാനത്ത‌് പുതുതായി ആരംഭിക്കുന്ന ഓപ്പൺ സർവകലാശാല യാഥാർഥ്യമാക്കാനായി സർക്കാർ ഉടൻ സ‌്പെഷ്യൽ ഓഫീസറെ നിയമിക്കും. ഇതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ‌് അധികൃതർ അറിയിച്ചു. സർവകലാശാലകളുടെ കീഴിലുള്ള വിദൂരപഠനം, പ്രൈവറ്റ‌് രജിസ‌്ട്രേഷൻ എന്നിവ ഓപ്പൺ സർവകലാശാലയുടെ കീഴിലാകും. രാജ്യത്തെ സർവകലാശാലകൾക്ക‌് നാഷണൽ അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ‌് ഗ്രേഡ‌് 3.26 പോയിന്റ‌് നേടിയാലേ അടുത്തവർഷംമുതൽ വിദൂര കോഴ‌്സ‌് തുടങ്ങാനാവൂ.
നിലവിൽ ഒരുസർവകലാശാലയ‌്ക്കും എപ്ലസ‌് ഗ്രേഡ‌് ഇല്ല. കണ്ണൂർ, കലിക്കറ്റ്, കേരള സർവകലാശാലകളുടെ 64 കോഴ്സുകൾക്ക് ഒരുവർഷത്തേക്ക‌് താൽക്കാലിക അനുമതി പ്രൈവറ്റ‌് രജിസ‌്ട്രേഷനായി യുജിസി നൽകിയിട്ടുണ്ട‌്.
അടുത്തവർഷം മുതൽ പ്രൈവറ്റ‌് രജിസ‌്ട്രേഷൻ അനുവദിച്ചില്ലെങ്കിൽ സർക്കാർ, എയ‌്ഡഡ‌് കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത കേരളത്തിലെ ലക്ഷത്തിലേറെ വിദ്യാർഥികൾ സംസ്ഥാനത്തിനുപുറത്തെ ഓപ്പൺ സർവകലാശാലകളെ ആശ്രയിക്കേണ്ടിവരും.
ഈ സാഹചര്യത്തിലാണ‌് ഓപ്പൺ സർവകലാശാല വേഗത്തിൽ യാഥാർഥ്യമാക്കാൻ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2Nv0laJ
via IFTTT
No comments:
Post a Comment