ശബരിമല സ‌്ത്രീ പ്രവേശം: യുവതികൾ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്വന്തക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ശബരിമല സ‌്ത്രീ പ്രവേശം: യുവതികൾ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്വന്തക്കാർ


ശബരിമല സ‌്ത്രീപ്രവേശന വിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പിനായി കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്ന ഇരട്ടമുഖം വീണ്ടും മറനീക്കി. സുപ്രീംകോടതി വിധി വരുന്നതുവരെയും വന്ന ഉടനെയും സ‌്ത്രീപ്രവേശത്തെ അനുകൂലിക്കുകയും സ്വാഗതം ചെയ്യുകയും ചെയ‌്ത രണ്ട‌് പാർടികളും ഇപ്പോൾ സ‌്ത്രീപ്രവേശത്തെ ഒരുവശത്ത‌് എതിർക്കുകയും മറുവശത്ത‌് സന്ദർശിക്കുന്നവർക്ക‌് ഒത്താശ ചെയ്യുകയും ചെയ്യുന്നതിന്റെ കൂടുതൽ തെളിവുകളാണ‌് പുറത്ത‌് വരുന്നത‌്. ശബരിമലയെ യുദ്ധഭൂമിയാക്കിയും രക്തച്ചൊരിച്ചിൽ നടത്തിയും സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൽ രണ്ട‌് പാർടികൾക്കും ഒരേ മുഖമാണ‌്.

കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ രഹ‌്ന ഫാത്തിമയുടെ രാഷ്ട്രീയ ബന്ധംതന്നെ ഇതിൽ പ്രധാനം. ശബരിമലയിൽ നിത്യപൂജ വേണമെന്നും സ‌്ത്രീകൾക്ക‌് പ്രവേശനം നൽകണമെന്നും ആവശ്യപ്പെട്ട‌് ഫെയ‌്സ‌്ബുക്കിൽ പോസ്റ്റിട്ട വ്യക്തിയാണ‌് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  കെ സുരേന്ദ്രൻ. സുരേന്ദ്രൻ ഈ പോസ്റ്റ‌് ആദ്യം ടാഗ‌് ചെയ‌്തത‌് തന്റെ ഫെയ‌്സ‌്ബുക്ക‌് സുഹൃത്ത‌് കൂടിയായ രഹ‌്നാ ഫാത്തിമയെ.

രഹ‌്നയും ബിജെപിയും തമ്മിലുള്ള ബന്ധം ഇവിടെയും തീരുന്നില്ല. കീഴാറ്റൂരിൽ വയൽക്കിളിയുടെ മറവിൽ ബിജെപി നേതൃത്വം നൽകിയ സമരത്തിലും രഹ‌്ന മുൻപന്തിയിലായിരുന്നു. അന്നും ബിജെപി നേതാക്കളോടൊപ്പം വേദി പങ്കിട്ടു. സിപിഐ എമ്മിനും എൽഡിഎഫ‌് സർക്കാരിനുമെതിരെ  കിട്ടുന്ന അവസരങ്ങളെല്ലാം മുതലെടുക്കാൻ ശ്രമിക്കുന്ന രഹ‌്നയുടെ ശബരിമല യാത്രയും അതുകൊണ്ടുതന്നെ ബിജെപി–ആർഎസ‌്എസ‌് നേതാക്കൾ അറിയാതെയാകില്ല. ഒരു വശത്ത‌് രഹ‌്നയെ മല കയറാൻ പ്രേരിപ്പിക്കുകയും മറുവശത്ത‌് സംഘടിച്ച‌് തടയുകയും ചെയ്യുന്നതിന‌് പിന്നിലെ ലക്ഷ്യം കലാപം മാത്രമാണ‌്.

കൊല്ലത്തുനിന്ന‌് ശനിയാഴ‌്ച ശബരിമലയിലേക്ക‌് പോയ മഞ‌്ജു എന്ന യുവതി കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത‌് സ്ഥാനാർഥിയായിരുന്നു. കോൺഗ്രസുമായി എക്കാലവും അടുത്ത ബന്ധമുള്ള മഞ‌്ജു പോയതും കോൺഗ്രസ‌് നേതാക്കൾ അറിയാതെയാകില്ലെന്ന‌് വ്യക്തം.



from Kerala || Deshabhimani ​Online ​News https://ift.tt/2CWlVnE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages