‘‘ നിങ്ങളുടെ നാട്ടിലൊക്കെ എന്ത‌് കൃഷി ആണെടൊ?
ഞങ്ങളുടെ നാട്ടിലൊക്കെ ജൈവകൃഷി ആണെ’’
ജൈവകൃഷിക്കായി മണ്ണൊരുക്കുംമുമ്പേ മനസ്സൊരുക്കാൻ പാട്ടുംപാടി നാടകവുമായി എത്തുകയാണ‌് കുടുംബശ്രി. ‘ഹരിതജീവനം’ ജൈവസന്ദേശയാത്രയിലൂടെ തെരുവുനാടകത്തിലൂടെയാണ‌് ജൈവകൃഷിക്കായി നാടിന്റെ ഉള്ളുണർത്തുന്നത‌്.
നാഷണൽ കൗൺസിൽ ഫോർ ഓർഗാനിക‌് ഫാമിങ്ങിന്റെ സാക്ഷ്യപത്രത്തോടുകൂടിയ ജൈവ ഉൽപ്പന്നങ്ങൾ വിളയിക്കാൻ 10000 ഹെക്ടറിൽ ജൈവകൃഷി നടത്താൻ ഒരുങ്ങുകയാണ‌് കുടുംബശ്രീ. ജൈവകാർഷികരംഗത്ത‌് മുന്നേറ്റത്തിനിടയാക്കുന്ന പദ്ധതിക്കുപിന്നിൽ നാടിനെ അണിനിരത്താനാണ‌് തെരുവുനാടകം. കുടുംബശ്രീ രംഗശ്രീ തിയറ്റർ ഗ്രൂപ്പിലെ കലാകാരികളാണ‌് നാടകം അവതരിപ്പിക്കുന്നത‌്. ജില്ലയിൽ തെരഞ്ഞെടുത്ത 12 സ്ഥലങ്ങളിൽ നാടകം അവതരിപ്പിക്കും. ഒക്ടോബർ 15 മുതൽ 31 വരെ ആദ്യഘട്ടത്തിൽ നാടകാവതരണം നടക്കും. വിവിധ ജില്ലകളിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ട രംഗശ്രീ ഗ്രൂപ്പിലെ കലാകാരികൾക്ക‌് തിരുവനന്തപുരത്ത‌് കുടുംബശ്രീ സംസ്ഥാനമിഷൻ നേതൃത്വത്തിൽ പരിശീലനം നൽകി.
ഈ വർഷം 3500 ഹെക്ടറിലാണ‌് നാഷണൽ കൗൺസിൽ ഫോർ ഓർഗാനിക‌് ഫാമിങ്ങിന്റെ സർട്ടിഫിക്കറ്റ‌് ലക്ഷ്യമിട്ട‌് കുടുംബശ്രീ ജൈവ കൃഷി നടത്തുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2RETFtX
via IFTTT
No comments:
Post a Comment