ത്രിപുരയിൽ ബിജെപി സർക്കാരിന്റെ പ്രതികാരനടപടി; ഇടതുപത്രം പൂട്ടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ത്രിപുരയിൽ ബിജെപി സർക്കാരിന്റെ പ്രതികാരനടപടി; ഇടതുപത്രം പൂട്ടിച്ചു

ന്യൂഡൽഹി > ത്രിപുരയിലെ ഇടതുപക്ഷ ദിനപത്രമായ ‘ദേശേർകഥ’യുടെ രജിസ‌്ട്രേഷൻ സംസ്ഥാന ബിജെപി സർക്കാർ ഇടപെട്ട‌് റദ്ദാക്കി. രജിസ‌്ട്രേഷൻ നിയമത്തിലെ എല്ലാ വ്യവസ്ഥകളും ദേശേർകഥ  പാലിച്ചിരുന്നെങ്കിലും കലക്ടറുടെ അധികാരം ദുരുപയോഗപ്പെടുത്തിയാണ‌്  പ്രസിദ്ധീകരണാനുമതി നിഷേധിച്ചത‌്. 

ഗാന്ധിജയന്തി ദിനമായ ചൊവ്വാഴ‌്ച പത്രം പ്രസിദ്ധീകരിക്കാനായില്ല.  പ്രചാരത്തിൽ രണ്ടാം സ്ഥാനത്തുള്ള ദേശേർകഥയുടെ നാൽപ്പതു വർഷത്തെ ചരിത്രത്തിൽ പ്രസിദ്ധീകരണം മുടങ്ങുന്നത‌് ആദ്യമാണ‌്.ബിജെപിയുടെ നയങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പത്രത്തെ ആസൂത്രിതനീക്കത്തിലൂടെയാണ‌് പൂട്ടിച്ചത‌്. രജിസ‌്ട്രാർ ഓഫ‌് ന്യൂസ‌്പേപ്പേഴ‌്സ‌് (ആർഎൻഐ) മുമ്പാകെ  സമർപ്പിച്ച പ്രസിദ്ധീകരണ വിവരങ്ങളും പത്രത്തിൽ പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന‌് ചൂണ്ടിക്കാട്ടി ശ്യാമൾ ഏക‌്നാഥ‌് എന്ന ബിജെപി പ്രവർത്തകൻ മെയ‌് 28ന‌് കലക്ടർക്ക‌് പരാതി നൽകി. എഡറ്റിറുടെയും പ്രസാധകന്റെയും പേരുകൾ തെറ്റായി നൽകിയെന്നും രജിസ‌്ട്രേഷൻ റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്ന‌് കലക്ടർ ദേശേർകഥയ‌്ക്ക‌് നോട്ടീസ‌യച്ചു.

എഡിറ്ററുടെയും പ്രസാധകന്റെയും പേരുവിവരങ്ങൾ പുതുക്കുന്നതിന‌് ആവശ്യമായ രേഖകൾ സഹിതം ആർഎൻഐയ്‌ക്ക‌് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന‌് കലക്ടറെ പത്രം അറിയിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗമായ ഗൗതം ദാസായിരുന്നു പത്രത്തിന്റെ എഡിറ്ററും പ്രസാധകനും. സിപിഐ എം സംസ്ഥാന കമ്മിറ്റി‌ക്കായിരുന്നു ഉടമസ്ഥത. ഗൗതം ദാസിന‌് പകരം സമീർ പാൽ എഡിറ്ററായി. ഒപ്പം പത്രത്തിന്റെ ഉടമസ്ഥത ദേശേർകഥ ട്രസ്റ്റിന്റെ പേരിലേക്ക‌് മാറ്റി. ഇക്കാര്യങ്ങൾ അറിയിച്ച‌് ആവശ്യമായ തിരുത്തൽ വരുത്താനുള്ള അപേക്ഷ സബ‌്കലക്ടറുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ആർഎൻഐക്ക‌് സമർപ്പിച്ചു. 

മാറ്റങ്ങളോടെയുള്ള ആർഎൻഐ സർട്ടിഫിക്കറ്റ‌് സമർപ്പിക്കാൻ  കലക്ടർ പിന്നീട‌് ദേശേർകഥയോട‌് ആവശ്യപ്പെട്ടു. പേരുവിവരങ്ങളിൽ മാറ്റംവരുത്തി പുതുക്കിയ രജിസ‌്ട്രേഷൻ സർട്ടിഫിക്കറ്റ‌് തിങ്കളാഴ‌്ച രാവിലെ ആർഎൻഐ ദേശേർകഥയ‌്ക്ക‌് കൈമാറി. ഇത‌് കലക്ടർക്ക‌് സമർപ്പിക്കുകയുംചെയ‌്തു. ഇതോടെയാണ‌് രാഷ്ട്രീയ ഇടപെടലുണ്ടായത‌്.

മുഖ്യമന്ത്രിയടക്കം ഉന്നതരിൽ നിന്നുള്ള സമർദത്തെത്തുടർന്ന‌് വെസ്റ്റ‌് ത്രിപുര ജില്ലാ കലക്ടർ സന്ദീപ‌് മഹാത‌്മെ ഡൽഹിയിൽ ആർഎൻഐ അധികൃതരെ ബന്ധപ്പെട്ടു. ദേശേർകഥ സമർപ്പിച്ച രേഖകൾക്ക‌് തന്റെ സാക്ഷ്യപ്പെടുത്തൽ ഇല്ലെന്നും അതുകൊണ്ട‌് രജിസ‌്ട്രേഷൻ പിൻവലിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. രജിസ‌്ട്രേഷൻ റദ്ദാക്കിയതായും പത്രം ഇനി പ്രസിദ്ധീകരിക്കരുതെന്നും കലക്ടർ ദേശേർകഥ എഡിറ്ററെ അറിയിച്ചു. തിങ്കളാഴ‌്ച രാത്രി പത്രമിറക്കാനുള്ള അവസാന പണികൾ നടക്കുന്നതിനിടെയാണ‌് അനുമതി തടഞ്ഞ വിവരം എത്തുന്നത‌്. അനുവദിച്ച രജിസ‌്ട്രേഷൻ സർട്ടിഫിക്കറ്റ‌് ആർഎൻഐ പിൻവലിച്ചു. ഇതോടെയാണ‌് താൽക്കാലികമായെങ്കിലും പ്രസിദ്ധീകരണം നിർത്താൻ ദേശർകഥ നിർബന്ധിതമായത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2QovKgN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages