ആറ്റിങ്ങൽ
എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷിന്റെ വീട‌് ആർഎസ‌്എസുകാർ അടിച്ചുതകർത്തു. ബുധനാഴ‌്ച പുലർച്ചെ രണ്ടോടെ ബൈക്കിലെത്തിയ എട്ടംഗ സംഘമാണ‌് ആറ്റിങ്ങൽ കോരാണിയിലുള്ള വീട‌് ആക്രമിച്ചത‌്. വിനീഷിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ‌് സംഘം എത്തിയത‌്.
വാളും ഇരുമ്പുദണ്ഡുകളുമായി എത്തിയ സംഘം വീടിന്റെ മുൻവാതിൽ ചവിട്ടിപ്പൊളിച്ചു. വിനീഷ‌് ഇല്ലെന്ന‌് മനസ്സിലായതോടെ ഫർണിച്ചറും ടിവിയും അലമാരയുമടക്കം സകലസാധനങ്ങളും തകർത്തു. ജനാലകളും തകർത്തശേഷം വിനീഷിന്റെ അച്ഛനും സിപിഐ എം ഇടയ‌്ക്കോട‌് ലോക്കൽ സെക്രട്ടറിയുമായ കെ വാരിജാക്ഷൻ, അമ്മയും കെഎസ‌്കെടിയു കേന്ദ്ര കമ്മിറ്റി അംഗവുമായ ഒ എസ‌് അംബിക എന്നിവർക്കുനേരെയും കൈയ്യേറ്റ ശ്രമമുണ്ടായി. മുറ്റത്ത‌് നിർത്തിയിട്ട വാരിജാക്ഷന്റെയും വിനീഷിന്റെ സുഹൃത്തുക്കളുടെയും ബൈക്കും അടിച്ചുതകർത്തു.
ബഹളംകേട്ട‌് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഘം രക്ഷപ്പെട്ടു. ചൊവ്വാഴ‌്ച വൈകിട്ടുമുതൽ സംശയകരമായ സാഹചര്യത്തിൽ ചില ആർഎസ‌്എസുകാർ കോരാണിയിൽ കറങ്ങിനടന്നിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച‌് സിപിഐ എം, എസ‌്എഫ‌്ഐ നേതൃത്വത്തിൽ പ്രകടനം നടത്തി.
from Kerala || Deshabhimani Online News https://ift.tt/2D2Occb
via IFTTT
No comments:
Post a Comment