സന്നിധാനം> നടപന്തലിലെ പ്രതിഷേധത്തെ തുടർന്ന് ഐ ജി എസ് ശ്രീജിത്ത് സംസാരിച്ചതനുസരിച്ച് യുവതികൾ മലയിറങ്ങി. കനത്ത പൊലീസ് സുരക്ഷിയിലാണ് ഇവർ മരക്കൂട്ടവും കടന്ന് സന്നിധാനത്തിനടുത്തെത്തിയത്.
ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവി പ്രവർത്തക കവിതയും എറണാകുളം സ്വദേശിനി സൂര്യ എന്ന രഹ്നാ ഫാത്തിമയുമാണ് മടങ്ങിയത്. പൊലീസ് സംരക്ഷണത്തോടെയാണ് ഇവര്‍ മലയിറങ്ങുന്നത്.
ഇന്നലെ പന്പയിലെത്തിയ ഇവർ ഇന്ന് രാവിലെയാണ് പൊലിസിന്റെ സുരക്ഷാ വലയത്തിൽ മലകയറിയത്. ഇവർ നടപന്തലിലെത്തിയപ്പോഴാണ് പ്രതിഷേധം ശക്‌തമായത്.ഐ ജി പ്രതിഷേധക്കാരോട് സംസാരിച്ചുവെങ്കിലും കാര്യമുണ്ടായില്ല. പൂജാദികർമ്മങ്ങൾ നിർത്തിവെച്ച് പരികർമ്മികളടക്കം പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധം തുടങ്ങിയിരുന്നു. തുടർന്നാണ് യുവതികൾ മലയിറങ്ങാൻ തീരുമാനിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2AiKSHp
via IFTTT
No comments:
Post a Comment