ന്യൂഡൽഹി> എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമല ദർശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കർശനസുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകളുടെയും നൽകരുതെന്ന് പറഞ്ഞുള്ള പ്രതിഷേധവും ഒരേ സമയം ഉയർന്നു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലും ജാഗ്രതയും ക്രമസമാധാന പരിപാലനത്തിനുള്ള സുരക്ഷാക്രമീകരണങ്ങളും ശബരിമലയിൽ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തയച്ചത്.
ക്രമസമാധാനം സംരക്ഷിക്കുന്നതിനെതിരായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരവേല നടത്തുന്നത് കർശനമായി നിരീക്ഷിക്കണമെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടിയെടുക്കണമെന്നും കത്തിലുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും സമാന നിർദേശം നൽകിയിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2NJlkqt
via IFTTT
No comments:
Post a Comment