നവകേരള നിർമാണം : മേൽനോട്ടത്തിന‌് ഉന്നതാധികാര സമിതി: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

നവകേരള നിർമാണം : മേൽനോട്ടത്തിന‌് ഉന്നതാധികാര സമിതി: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന‌് മേൽനോട്ടം വഹിക്കാൻ ഉന്നതാധികാരസമിതി രൂപീകരിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ഉൾപ്പെടെ എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തി ഉപദേശക സമിതിയുമുണ്ടാക്കും. വൻ തോതിലുള്ള പുനർനിർമാണ പ്രവർത്തനങ്ങളാകും നടക്കുക. നിലവിലെ സംവിധാനങ്ങളും നടപടിക്രമങ്ങളും കാലതാമസത്തിന‌് ഇടയാക്കും. ഇതൊഴിവാക്കി അതിവേഗം ബദൽ സംവിധാനം ഒരുക്കേണ്ടതുണ്ട‌്.

എല്ലാവരും പുനർനിർമാണത്തിൽ പങ്കാളികളാകണം. അതിന‌് സമിതികൾ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റിയും കേസരി സ‌്മാരക ട്രസ‌്റ്റും പ്രളയം റിപ്പോർട്ട‌് ചെയ‌്ത മാധ്യമപ്രവർത്തകരെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പുനർനിർമാണത്തിൽ നാ ടിനെ കൂടുതൽ ഉയരങ്ങളിലേക്ക‌് എത്തിക്കാനാകണം. ഇനിയൊരു ദുരന്തമുണ്ടായാൽ അതിജീവിക്കാൻ കഴിയുന്ന സാങ്കേതികരീതികൾ ഉറപ്പാക്കണം. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കണം.  ഇക്കാര്യത്തിൽ വലിയ സഹായവും പിന്തുണയുമാണ‌് അഭ്യർഥിക്കുന്നത‌്. കേന്ദ്രസർക്കാരിൽനിന്ന‌് സഹായം ലഭിക്കാൻ പരിധിയുള്ളതിനാൽ 5000 കോടി രൂപയുടെ പ്രത്യേകസഹായംകൂടി തേടി. കൂടുതൽ സഹായം ആവശ്യമാകുന്നതിനാലാണ‌് കടത്തെ ആശ്രയിക്കാൻ തീരുമാനിച്ചത‌്. ഇത‌് ലഭ്യമായാലും ആവശ്യങ്ങൾ പൂർത്തീകരിക്കാനാകില്ല. അതിനാൽ മറ്റ‌് സംഭാവനകളും സഹായങ്ങളും അഭ്യർഥിച്ചു.

മികച്ച പ്രതികരണമാണ‌് ലഭിക്കുന്നത‌്. കുടുംബാംഗങ്ങളെ തൊടാൻപോലും അനുവദിക്കാത്ത സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക‌് നൽകി കുട്ടികൾ മാതൃകയായി. ഒറ്റപ്പെട്ട ചിലർ മാത്രമാണ‌് പിശുക്ക‌് കാട്ടുന്നത‌്. പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കുറ്റം പറയാൻ കഴിയാത്ത പൊതുഇടപെടൽ കേരളത്തിന്റെ മതേതര സ്വഭാവമാണ‌് പ്രകടമാക്കുന്നത‌്. എല്ലാ ആരാധനാകേന്ദ്രവും എല്ലാവരുടെയും രക്ഷാകേന്ദ്രമായി. സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട‌്, സമചിത്തതയോടെ ഉയരാൻ മാധ്യമങ്ങൾക്കും കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2xZL4tw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages