മാനന്തവാടി > വയനാട്ടില്‍ നാലംഗ കര്‍ഷക കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ്(48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീടിനടുത്ത് അയല്‍വാസിയുടെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വെള്ളിയാഴച്ച രാത്രി പത്തോടെ ഇവരെ കാണാതായതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.ശനിയാഴ്ച രാവിലെ തോട്ടത്തിന്റെ ഉടമയാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം താമസിക്കുന്ന വിനോദ് വെള്ളിയാഴ്ച വൈകിട്ട് കുടുംബസമേതം മാനന്തവാടി പിലാക്കാവിലുള്ള സഹോദരി ഉഷയുടെ വീട്ടില്‍ പോയിരുന്നു.
രാത്രി ഭക്ഷണത്തിന് ശേഷം ഇവിടെ നിന്നും സ്വന്തം ജീപ്പില്‍ മടങ്ങി. തിരിച്ച് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ജീപ്പ് വീടിന് അഞ്ഞൂറ് മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്നു. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി വൈകുന്നതുവരെ തെരഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ച് ആളുകള്‍ പോയി.
പിന്നീട് രാവിലെ തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ തലപ്പുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൃഷിയും പശു ഫാമും നടത്തിയാണ് വിനോദ് കുടുംബം പുലര്‍ത്തിയിരുന്നത്.
കുടുംബപ്രശ്‌നങ്ങളാണ് കൂട്ട ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്.
from Kerala || Deshabhimani Online News https://ift.tt/2Pnoode
via IFTTT
No comments:
Post a Comment