തിരുവനന്തപുരം > ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ടെക്‌നോപാര്‍ക്കിലെ വിവിധ ഐ ടി കമ്പനികള്‍ തമ്മില്‍ മാറ്റുരച്ച ' റാവിസ് പ്രതിധ്വനി സെവന്‍സ്' ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ നാലാം എഡിഷനിലെ ഫൈനല്‍ മത്സരങ്ങള്‍ ടെക്‌നോപാര്‍ക് ഗ്രൗണ്ടില്‍ നടന്നു.
കായികമന്ത്രി ഇ പി ജയരാജന്‍, മുന്‍ കേരള ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഇഗ്‌നേഷ്യസ്, റാവിസ് ഹോട്ടല്‍സ് ജനറല്‍ മാനേജര്‍ ശ്രീ ദിലീപ് കുമാര്‍ എന്നിവര്‍ സമാപനചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ പ്രതിധ്വനി സ്പോര്‍ട്‌സ് കണ്‍വീനര്‍ വി പി രജിത് അധ്യക്ഷനായി. പ്രതിധ്വനി സെവന്‍സ് ഫുട്ബാള്‍ കണ്‍വീനര്‍ സുഹാസ് പി ബി സ്വാഗതം പറഞ്ഞു. വിവിധ കമ്പനികളിലെ സി ഇ ഒ മാര്‍, ടെക്നോപാര്‍ക്ക് എച്ആര്‍ ശ്രീ അഭിലാഷ് , പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രന്‍ , പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്‍, എന്നിവരും ചടങ്ങിന് നേതൃത്വം കൊടുത്തു.
ഐ ടി മേഖലയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആണ് 'പ്രതിധ്വനി സെവന്‍സ്'. ഒന്നാം സ്ഥാനക്കാരായ ഇന്‍ഫോസിസിനു മെഡലും എവര്‍ റോളിംഗ് ട്രോഫിയും പതിനായിരം രൂപ ക്യാഷ് പ്രൈസും. എല്ലാ ടീം അംഗങ്ങള്‍ക്കും റാവിസ് അഷ്ടമുടി നല്‍കിയ റാവിസ് അഷ്ടമുടിയില്‍ ഒരു ദിവസത്തെ ടീം ഔട്ടിങ്ങിനുള്ള കൂപ്പണും നല്‍കി.

ഇന്‍ഫോസിസിനു ലഭിച്ച ക്യാഷ് പ്രൈസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പ്രതിധ്വനിയെ ഏല്‍പ്പിക്കുകയായിരുന്നു.61 കമ്പനികളിലെ 72 ടീമുകളില്‍ നിന്നായി 1000ത്തില്‍ അധികം ടെക്കികള്‍ പങ്കെടുത്ത മെന്‍സ് സെവന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്‍ഫോസിസ് ടീം യു എസ് ടി ഗ്ലോബലിനെ 1 -0 ത്തിനാണു പരാജപ്പെടുത്തിയത്.
പ്രാഥമികഘട്ടം ലീഗാടിസ്ഥാനത്തിലും പിന്നീട് നോകൗട്ട് അടിസ്ഥാനത്തിലുമായി 104 കളികളാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്.ഫൈനലിന് മുന്‍പ് നടന്ന മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ അലയന്‍സ് ( Allianz) ഐ ബി എസ് (IBS) നെ 2 -1 നുപരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
12 കമ്പനികളില്‍ നിന്നായി നൂറിലധികം വനിതകള്‍ മാറ്റുരച്ച വനിതകളുടെ ഫൈവ്സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്‍ഫോസിസ്, ടാറ്റലക്സിയെ 1 -0 ത്തിനു പരാജയപ്പെടുത്തി.
16 ടീമുകള്‍ പങ്കെടുത്ത വനിതകളുടെ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ ക്വസ്റ്റ് ഗ്ലോബല്‍ വിജയിച്ചു.ഇന്നോവേഷന്‍ ഇന്‍ക്യൂബേറ്റര്‍ ആണ് റണ്ണര്‍ അപ്പ്
ഇന്‍ഫോസിസ്, യു എസ് ടി ഗ്ലോബല്‍ (UST Global) , ഒറാക്കിള്‍(Oracle), ആര്‍ ആര്‍ ഡി (RRD), ഐ ബി എസ് (IBS),ടാറ്റാലെക്‌സി (Tataelxsi) , ഫിനാസ്ട്ര (Finastra), സ്‌പെരിഡിയാന്‍ (Speridian), ക്വസ്റ്റ് ഗ്ലോബല്‍(Quest Global),എന്‍വെസ്റ്റ് നെറ്റ് (Envestnet) , ഇ ആന്‍ഡ് വൈ (E&Y), നാവിഗന്റ്റ് (Navigant), പിറ്റ്‌സ്(PITS) , അലയന്‍സ് (Allianz) ,സണ്‍ടെക്(Suntec), ആര്‍ എം ഇഎസ് ഐ(RMESI), ഐ ഐ ഐ ടി എം- കെ (IIITM-K), ഫ്‌ലൈടെക്സ്റ്റ് (Flytxt), പോളസ്സോഫ്‌റ്റ്വെയര്‍(Polus Software), ട്രയാസിക്(Triasic), എംസ്‌ക്വാര്‍ഡ് (M Squared), ഇന്നോവേഷന്‍ ഇന്‍ക്യൂബേറ്റര്‍(Innovation Incubator), അപ്പ്‌ലെക്‌സസ് (Applexus), ഐഡൈനാമിക്‌സ് (iDynamics), അപ്താര (Aptara), YCA (വൈ സി എ), അലാമി (Alamy) തുടങ്ങിയ പ്രമുഖ ഐ ടി കമ്പനികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.
ജൂലൈ 14 നു രാവിലെ ആരംഭിച്ച ടൂര്‍ണമെന്റ് പ്രളയദുരിതാശ്വാസത്തില്‍ പങ്ക് ചേരാനായി നിര്‍ത്തി വെച്ചിരുന്നു. സെപ്റ്റംബര്‍ 22ന് തുടങ്ങിയ രണ്ടാം റൗണ്ട് മത്സരങ്ങള്‍ നവകേരള നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനു വേണ്ടി പ്രതിധ്വനി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടത്തി വരുന്നത്. പുരുഷന്മാരുടെ സെവന്‍സ് ഫുട്‌ബോളിനോടൊപ്പം വനിതകള്‍ക്കായുള്ള ഫുട്‌ബോള്‍ മത്സരവും പെനാല്‍റ്റി ഷൂട്ട്ഔട്ട് മത്സരവും മറ്റു നിരവധി ധനസമാഹരണ ഇവെന്റുകളും ഇന്നലെ നടത്തി.
ഇതില്‍ നിന്ന് സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പ്രതിധ്വനിയുടെ നേതൃത്വത്തില്‍ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് കൈമാറും.

മരണപ്പെട്ട ആര്‍ആര്‍ഡി യിലെ ജീവനക്കാരനും ടെക്‌നോപാര്‍ക്കിലെ മികച്ച ഫുട്‌ബോളറുമായിരുന്ന ശ്രീ ബാലുതമ്പി യുടെ പേരില്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക്ക് ബാലു തമ്പി മെമ്മോറിയല്‍ പുരസ്‌കാരം നല്‍കി
ആദ്യ സീസണില്‍ മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകന്‍ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. കേരള ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന ആസിഫ് സഹീര്‍ ആയിരുന്നു പ്രതിധ്വനി സെവന്‍സ് രണ്ടാം സീസണില്‍ സമ്മാനദാനത്തിനെത്തിയത്.
കഴിഞ്ഞ തവണ ആദരണീയ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ശ്രീ എസി മൊയ്ദീനും മുന്‍ ഇന്ത്യന്‍ താരം സി കെ വിനീതും സമ്മാനദാനത്തിനും ഫൈനല്‍ കാണാനും എത്തിയിരുന്നു. ഇന്‍ഫോസിസ്ആയിരുന്നു കഴിഞ്ഞ മൂന്നു തവണയും ചാമ്പ്യന്മാര്‍.
വിവിധ സമ്മാനങ്ങള്‍ നേടിയവര്‍
ഗോള്‍ഡന്‍ ബൂട്ട് - അജീഷ് (യു എസ് ടി ഗ്ലോബല്‍)
മാന്‍ ഓഫ് ദി ഫൈനല്‍ - പുരുഷന്മാര്‍ - അഭിലാഷ് (ഇന്‍ഫോസിസ്)
മാന്‍ ഓഫ് ദി ഫൈനല്‍ - വനിതകള്‍ - അന്ന സോണി (ഇന്‍ഫോസിസ്)
മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് - പുരുഷന്മാര്‍ ( ബാലു തമ്പി മെമ്മോറിയല്‍ ട്രോഫി)- ടോണി മൂഡ ( അലയന്‍സ് )
മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് - വനിതകള്‍ ( ബാലു തമ്പി മെമ്മോറിയല്‍ ട്രോഫി)- രമ ( ഇന്‍ഫോസിസ് )
ഗോള്‍ഡന്‍ ഗ്ലൗ - ജീത് ശശിധരന്‍ (യു എസ് ടി ഗ്ലോബല്‍ )
സ്പിരിറ്റ് ഓഫ് ദി ഗെയിം - ഫെയര്‍ പ്ലേ അവാര്‍ഡ് - ഐ ബി എസ് (IBS )
പ്രവചന മത്സരം ' പ്രെഡിക്ട് & വിന്‍' - വിജയി - സനീഷ് കെ പി ( ഇ & വൈ )
from Kerala || Deshabhimani Online News https://ift.tt/2RxWCN1
via IFTTT
No comments:
Post a Comment