ഇ വാർത്ത | evartha
ബാറ്റിങ്ങിനിടയില്‍ ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോയി: ഡേവിഡ് വാര്‍ണര്‍ വീണ്ടും വിവാദത്തില്‍
ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ വീണ്ടും വിവാദത്തില്‍. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ലീഗില്‍ കളിക്കുന്ന താരം ഇന്നിങ്‌സിനിടെ ഗ്രൗണ്ടില്‍ നിന്നും കയറിപ്പോയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിക്കറ്റ് സീസണില്‍ വെസ്റ്റേണ്‍ സബര്‍ബ്‌സിനെതിരായ മത്സരത്തിനിടിയിലാണ് സംഭവം.
വാര്‍ണര്‍ 35 റണ്‍സില്‍ നില്‍ക്കെ എതിര്‍ താരത്തിന്റെ സ്ലെഡ്ജിങ്ങിനെ തുടര്‍ന്നാണ് താരം കളം വിട്ടത്. വെസ്റ്റേണ്‍ സബര്‍ബ്‌സ് പ്ലേയറായ ജേസണ്‍ ഹ്യൂഗ്‌സാണ് വാര്‍ണറുമായി സ്ലെഡ്ജിങ്ങില്‍ ഏര്‍പ്പെട്ടത്. ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ച വാര്‍ണര്‍ ഗ്രൗണ്ട് വിടുകയായിരുന്നു.
WATCH: David Warner leaves the pitch after allegations of sledging. #9WWOS pic.twitter.com/6hwyTHHq00
— Wide World of Sports (@wwos) October 27, 2018
പിന്നീട്, അല്‍പ്പ സമയം പുറത്ത് നിന്ന ശേഷം ബാറ്റിങ് പുനരാരംഭിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഇക്കാര്യം വന്‍ ഗൗരവത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തില്‍ വാര്‍ണര്‍ സെഞ്ച്വറിയടിച്ചു. നേരത്തെ പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ് വാര്‍ണര്‍
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2AvnrLe
via IFTTT
No comments:
Post a Comment