ഇ വാർത്ത | evartha
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന് വലിക്കില്ലെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. കേസ് നീട്ടിക്കൊണ്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് കേസ് വൈകിപ്പിക്കുന്നത്.
എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് സുരേന്ദ്രന്റെ പ്രതികരണം.
കേസില്‍ 291 പേരുവിവരങ്ങളാണ് സുരേന്ദ്രന് കോടതിക്ക് നല്‍കിയത്. ഇതില്‍ 178 സാക്ഷികളെ വിസ്തരിച്ചു. ഇനി 67 പേരെ വിസ്തരിക്കാനുണ്ട്. ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍ റസാഖ് 89 വോട്ടുകള്‍ക്കാണു ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രനെ തോല്പിച്ചത്. തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്നും നാട്ടില്‍ ഇല്ലാത്തവരുടെയും മരിച്ചു പോയവരുടെയും വോട്ടുകള്‍ രേഖപ്പെടുത്തി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണു സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Q2sOXl
via IFTTT

No comments:
Post a Comment