സ്വന്തം ലേഖകൻ
ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി നടപ്പാക്കാനുള്ള നടപടികളെടുക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ‌് യോഗം തീരുമാനിച്ചു. വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന‌് പ്രസിഡന്റ‌് എ പത്മകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമം, ആചാരം, വിശ്വാസം എന്നിവയുടെ എല്ലാവശങ്ങളും പരിശോധിച്ചാണ‌് ഭരണഘടനാബഞ്ച‌് വിധി പ്രഖ്യാപിച്ചത‌്. വിധി പൂർണാർഥത്തിൽ നടപ്പാക്കാൻ ബോർഡ‌് ബാധ്യസ്ഥമാണ‌്.
ഇതിന്റെ ഭാഗമായി ദർശനത്തിനെത്തുന്ന സ്‌ത്രീകൾക്ക‌് പരമാവധി സൗകര്യങ്ങൾ ഒരുക്കും. കുടിവെള്ളം, ടോയ‌്‌ലെറ്റ‌് സൗകര്യങ്ങൾ വർധിപ്പിക്കും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൂടുതൽ വിരിവയ‌്പുകേന്ദ്രങ്ങൾ താൽക്കാലികമായി നിർമിക്കും. പമ്പ ഹിൽടോപ്പിൽനിന്ന് ഗണപതി ക്ഷേത്രംവരെ കോൺക്രീറ്റ‌്പാലം നിർമിക്കും. 25 കോടിയാണ‌് നിർമാണച്ചെലവ‌്. നിലയ്ക്കലിൽ 10,000 പേർക്ക് വിരിവയ്ക്കാനുള്ള ഷെഡ് നിർമിക്കുന്നുണ്ട്.
മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട രീതിയിലാകും ഈവർഷത്തെ മണ്ഡല–മകരവിളക്ക‌് കാലമെന്നും പത്മകുമാർ പറഞ്ഞു. ബോർഡ് അംഗങ്ങളായ കെ രാഘവൻ, കെ പി ശങ്കരദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2ycHY4I
via IFTTT
No comments:
Post a Comment