ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമെതിരെ ലൈംഗിക പീഡനത്തിന‌് കേസെടുത്തത‌് സോളാർ റിപ്പോർട്ടിന്റെ തുടർനടപടികളുടെ ഭാഗമായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമെതിരെ ലൈംഗിക പീഡനത്തിന‌് കേസെടുത്തത‌് സോളാർ റിപ്പോർട്ടിന്റെ തുടർനടപടികളുടെ ഭാഗമായി

തിരുവനന്തപുരം > മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാൽ എംപിക്കുമെതിരെ ലൈംഗിക പീഡനത്തിന‌് കേസെടുത്തത‌് സോളാർകമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ തുടർ നടപടികളുടെ ഭാഗമായി. സോളാർ കമീഷൻ റിപ്പോർട്ടിൽ അന്വേഷണം നടത്തുന്നതിന‌് ഉത്തരമേഖല എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന‌് സരിത എസ‌് നായർ നൽകിയ പരാതികളിൽ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാ‌ണ‌് നടപടി. എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് കേസ‌് രജിസ്റ്റർ ചെയ‌്തത‌്. ക്രൈംബ്രാഞ്ച‌് എസ‌്പി യു അബ‌്ദുൾ കരീമിനാണ‌് അന്വേഷണ ചുമതല. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കും. ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെയുള്ള കുറ്റത്തിനും വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണത്തിന്റെ ആദ്യപടിയായി പരാതിക്കാരിയുടെ മൊഴിയെടുക്കും. തുടർന്ന‌് ഉമ്മൻചാണ്ടിയുടെയും വേണുഗോപാലിന്റെയും മൊഴിയെടുക്കും. സോളാർ കമീഷൻ റിപ്പോർട്ടിന്റെ ആക‌്ഷൻ ടേക്കൺ റിപ്പോർട്ടിൽ കേസ‌് അന്വേഷണത്തിന‌് ഉത്തരമേഖല എഡിജിപിയുടെ നേതൃത്വത്തിൽ ടീമിനെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ സംഘം റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച‌് നിയമോപദേശം തേടി, അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയാണ‌് ചെയ്യുന്നത‌്. പ്രത്യേക അന്വേഷണസംഘത്തിന‌് സരിത ആറ‌്‌ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുക്കാമെന്ന‌് നിയമോപദേശം ലഭിച്ച രണ്ടെണ്ണത്തിലാണ‌് കേസെടുത്തത‌്. ആര്യാടൻ മുഹമ്മദ‌്, അടൂർ പ്രകാശ‌്, എ പി അനിൽകുമാർ, ഹൈബി ഈഡൻ എംഎൽഎ, എൻ സുബ്രഹ്മണ്യൻ തുടങ്ങിയവർക്കെതിരെയും സരിത പരാതി നൽകിയിട്ടുണ്ട‌്. ഇവയിലും നിയമോപദേശം തേടിയിട്ടുണ്ട‌്.

2012ൽ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് സരിതയെ പീഡിപ്പിച്ചെന്ന് എഫ്‌ഐആർ വ്യക്തമാക്കുന്നു. ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങൾ സംസാരിക്കാനാണ് ഉമ്മൻചാണ്ടിയെ കാണാൻ പോയതെന്നും സരിത നൽകിയ പരാതിയിൽ പറഞ്ഞു. കേന്ദ്രമന്ത്രിയായിരുന്ന കെ സി വേണുഗോപാൽ റോസ് ഹൗസിൽ വച്ച് സരിതയെ ബലാത്സംഗം ചെയ്‌തെന്നാണ് എഫ്‌ഐആർ. മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്.

കേസ‌് രാഷ്ട്രീയപ്രേരിതമെന്ന പതിവ‌് വിശദീകരണം മാത്രമാണ‌് കോൺഗ്രസ‌് നേതാക്കൾ ഉയർത്തുന്നത‌്. ശബരിമലയിലെ സ‌്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിയുടെ ബി ടീമായി മാറിയ കോൺഗ്രസ‌് നേതൃത്വത്തിനേറ്റ കനത്ത പ്രഹരമാണ‌് സോളാർ കേസുമായി ബന്ധപ്പെട്ട തുടർനടപടി. ജനകീയപ്രശ‌്നങ്ങളിൽനിന്ന‌് ശ്രദ്ധ തിരിച്ചുവിടാൻ ബിജെപി നടത്തുന്ന കലാപങ്ങൾക്ക‌് ചൂട്ടുപിടിക്കുന്ന കോൺഗ്രസ‌് വരുംദിവസങ്ങളിൽ സോളാർ അന്വേഷണത്തെ എങ്ങനെ പ്രതിരോധിക്കുമെന്നാണ‌് എല്ലാവരും ഉറ്റുനോക്കുന്നത‌്. കേസ‌് രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2AlnEjK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages