തകര്‍ത്തടിച്ച് രോഹിത്തും കോലിയും; ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

തകര്‍ത്തടിച്ച് രോഹിത്തും കോലിയും; ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഇ വാർത്ത | evartha
തകര്‍ത്തടിച്ച് രോഹിത്തും കോലിയും; ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ അനായാസ ജയം. ഉജ്വല സെഞ്ചുറികളുമായി ഗുവാഹത്തിയിൽ റൺമഴ പെയ്യിച്ച് സെഞ്ചുറി സ്വന്തമാക്കിയാണ് കോഹ്‍ലിയും (140) രോഹിത് ശർമയും (പുറത്താകാതെ 152) എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. കോഹ്‍ലി ഏകദിനത്തിലെ 36–ാം സെഞ്ചുറി കുറിച്ചപ്പോൾ രോഹിത് സെഞ്ചുറിയെണ്ണം ഇരുപതിൽ എത്തിച്ചു. കോഹ്‍ലിയാണ് കളിയിലെ കേമൻ.

സ്കോർബോർഡിൽ പത്തു റൺസ് മാത്രമുള്ളപ്പോൾ ശിഖർ ധവാനെ നഷ്ടമായശേഷം രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (246) തീർത്താണ് ഇരുവരും ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഏകദിന ബാറ്റിങ്ങിൽ ലോക റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ കോഹ്‍ലിയും രോഹിതും ഫോമിന്റെ ഉച്ചാസ്ഥിയിലെത്തിയതോടെ 43–ാം ഓവറിന്റെ ആദ്യ പന്തിൽത്തന്നെ ഇന്ത്യ വിജയലക്ഷ്യം പിന്നിട്ടു. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. രണ്ടാം ഏകദിനം 24ന് വിശാഖപട്ടണത്ത് നടക്കും.

നേരത്തെ ടിട്വന്റി ശൈലിയില്‍ അടിച്ചു തകര്‍ത്ത ഷിംറോണ്‍ ഹെറ്റ്മയറിന്റെ മികവിലാണ് വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 322 റണ്‍സെടുത്തത്. 74 പന്തില്‍ ആറു ബൗണ്ടറിയും ആറു സിക്സും സഹിതമാണ് ഹെറ്റ്മയര്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറി നേടിയത്. സെഞ്ചുറി നേടിയതിന്റെ തൊട്ടടുത്ത ഓവറില്‍ ജഡേജ ഹെറ്റ്മയറെ (106) പുറത്താക്കുകയും ചെയ്തു.

ഹെറ്റ്മയറിനു പുറമെ ഓപ്പണര്‍ കീറണ്‍ പവലല്‍ അര്‍ധ സെഞ്ചുറി (51) നേടി. 39 പന്തില്‍ 51 റണ്‍സുമായി അടിച്ചുതര്‍ക്കുകയായിരുന്ന പവലിനെ ഖലീല്‍ അഹമ്മദ്, ശിഖര്‍ ധവാന്റെ കൈയിലെത്തിക്കുകയായിരുന്നു. രണ്ട് പന്ത് നേരിട്ട സാമുവല്‍സിനെ അക്കൗണ്ട് തുറക്കും മുമ്പ് ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. 200-ാം ഏകദിന മത്സരം കളിക്കുന്ന മര്‍ലോണ്‍ സാമുവല്‍സ് നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി.

കെമാര്‍ റോച്ച് 24 റണ്‍സോടെയും ദേവേന്ദ്ര ബിഷൂ 22 റണ്‍സോടെയും പുറത്താകാതെ നിന്നു. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന 10 ഓവറില്‍ വിന്‍ഡീസ് 66 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.

ചന്ദര്‍പോള്‍ ഹേംരാജ് (9), മര്‍ലോണ്‍ സാമുവല്‍സ് (0), ഷായ് ഹോപ്പ് (32), റൂവന്‍ പവല്‍ (22), ആഷ്‌ലി നഴ്സ് (2), ജേസണ്‍ ഹോള്‍ഡര്‍ (38) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹല്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2yuqAcA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages