താനൂര്‍ > ദുരൂഹത നിറഞ്ഞ് സവാദിന്റെ കൊലപാതകം. ബുധനാഴ്ച രാത്രി പന്ത്രണ്ടരയ്ക്കും ഒന്നരയ്ക്കും ഇടയിലാണ് അഞ്ചുടി സ്വദേശിയായ പൗറകത്ത് സവാദിനെ തയ്യാലയ്ക്കടുത്ത വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ഇടിയേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കഴുത്തിലും മുറിവുകളുണ്ട്.
സംഭവത്തെ തുടര്‍ന്ന് വീടിന്റെ വരാന്തയില്‍ നിന്നും കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടിയതായി സവാദിന്റെ ഇളയമകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സവാദിന്റെ ഭാര്യ അറിയിച്ചതനുസരിച്ച് പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സമീപവാസി കളത്തില്‍ വേണു പറഞ്ഞു. ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചതായും കൂട്ടിച്ചേര്‍ത്തു.
തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടും, ആക്രമിക്കുന്നത് വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ അറിഞ്ഞില്ല എന്നത് ഏറെ ദുരൂഹത സൃഷ്ടിക്കുന്നുണ്ടെന്നും, ആരോഗ്യ ദൃഢഗാത്രനായ സവാദിനെ ഒരാള്‍ക്ക് കീഴ്‌പ്പെടുത്താന്‍ ആകില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം അക്രമി എങ്ങനെ കോര്‍ട്ടേഴ്‌സിനുള്ളില്‍ പ്രവേശിച്ചു എന്നും ദുരൂഹമായി നിലനില്‍ക്കുന്നു.
കുഞ്ഞിന്റെ ദേഹത്തേക്ക് രക്തം തെറിച്ചതിനെ തുടര്‍ന്നാണ് വീട്ടിലുള്ളവര്‍ സംഭവം അറിഞ്ഞതെന്നാണ് വീട്ടുകാരുടെ മൊഴി. മരണവെപ്രാളത്തില്‍ ആവുമായിരുന്നില്ലേ രക്തം തെറിച്ചതെന്നും എങ്കില്‍ എന്തുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല എന്നും നാട്ടുകാര്‍ ചോദ്യമുയര്‍ത്തുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2Ruc64C
via IFTTT
No comments:
Post a Comment