രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ: മാപ്പ‌് പറയുമോ ചെന്നിത്തല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ: മാപ്പ‌് പറയുമോ ചെന്നിത്തല

ശബരിമല യുവതിപ്രവേശന വിഷയം ആളിക്കത്തിച്ച‌് മുതലെടുക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയും കെപിസിസി നേതൃത്വവും ഇനിയെങ്കിലും  മാപ്പ‌് പറയുമോ. 

യുവതിപ്രവേശത്തെ അനുകൂലിച്ച‌് കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി  കൂടി നിലപാട‌് വ്യക്തമാക്കിയതോടെ കേരളത്തിലെ പൊതുസമൂഹത്തിൽനിന്ന‌് ഉയരുന്ന ചോദ്യമാണിത‌്. സംഘപരിവാറുകാരേക്കാള്‍ വീറോടെയാണ് ചെന്നിത്തലയും ഒരുവിഭാഗം കോൺഗ്രസ‌് നേതാക്കളും വിഷയം ആളിക്കത്തിക്കാൻ ശ്രമിച്ചത‌്.  ഇൗ അവസരം മുതലെടുത്താണ‌് സംഘപരിവാർ നാടാകെ സംഘർഷം സൃഷ്ടിച്ചതും. ഇപ്പോൾ ആ പാർടിയുടെ ദേശീയ അധ്യക്ഷൻതന്നെ പറയുന്നു സ‌്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും സ‌്ത്രീകൾക്ക് എവിടെയും പോകാൻ അനുമതിയുണ്ടാകണമെന്നും. 

ഭിന്ന നിലപാടിൽ ദുരൂഹത
കോൺഗ്രസ‌് ദേശീയനേതൃത്വത്തിന‌് ഇത്രയും ശക്തമായ നിലപാട‌് ഉണ്ടായിട്ടും  സംസ്ഥാന നേതൃത്വം ഭിന്ന നിലപാട‌് സ്വീകരിച്ചതിലും ദുരൂഹത വർധിക്കുകയാണ‌്. ആദ്യഘട്ടത്തിൽ രമേശ‌് ചെന്നിത്തല, കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയവർ മാത്രമാണ‌് സുപ്രീംകോടതി വിധിക്കെതിരെ രംഗത്തിറങ്ങിയത‌്. ഇതിൽ ഒരുവിഭാഗം പ്രതിഷേധിച്ചപ്പോൾ ‘ഭക്തർ’ നടത്തുന്ന സമരങ്ങളിൽ പാർടി പതാക ഉപയോഗിക്കാതെ പങ്കെടുക്കാമെന്ന‌് തീരുമാനിക്കുകയായിരുന്നു. ഇതോടെ കോൺഗ്രസുകാർ  കൂട്ടത്തോടെ സംഘപരിവാർ സമരത്തിൽ പങ്കെടുക്കുന്ന സ്ഥിതിയായി. ഇതിനിടയിലാണ‌്  ദേശീയനേതൃത്വം കേരളനേതാക്കളെ വിളിപ്പിച്ചത‌്. അപ്പോഴും യഥാർഥ വസ‌്തുത ബോധ്യപ്പെടുത്താതെ ഭക്തരുടെയാകെ വികാരത്തിനൊപ്പമാണ‌് നിൽക്കുന്നതെന്ന‌്  തെറ്റിദ്ധരിപ്പിച്ചു. തുടർന്നാണ‌്  പ്രത്യക്ഷ പ്രചാരണത്തിനും സമരത്തിനും കോൺഗ്രസ‌്   വീണ്ടുമിറങ്ങിയത‌്. ഇപ്പോൾ രാഹുൽ ഗാന്ധിയും നിലപാട‌് വ്യക്തമാക്കി. പിന്തുണച്ച‌് എഐസിസിയും രംഗത്തെത്തി.

സുപ്രീംകോടതി വിധി  ചരിത്രപരമെന്നും സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു എഐസിസി ആദ്യം ട്വീറ്റ‌് ചെയ‌്തത‌്. കേന്ദ്ര നേതൃത്വത്തിന്റെ ഈ  നിലപാടിനെയെല്ലാം  അട്ടിമറിച്ചതിന‌് പിന്നിൽ കളിച്ചത‌് ആരെന്നും ലക്ഷ്യമെന്തെന്നുമാണ‌് ഇനി അറിയേണ്ടത‌്.

കോൺഗ്രസ‌് നേതൃത്വം മാത്രമല്ല, ബിജെപി–ആർഎസ‌്എസ‌് നേതൃത്വവും സ‌്ത്രീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത‌്. ബിജെപിയും ആർഎസ‌്എസും മലക്കം മറിഞ്ഞത‌് സങ്കുചിത വർഗീയ കാർഡിറക്കിക്കൊണ്ടായിരുന്നു.  ബാലികേറാമലയായ കേരളത്തിൽ ഏത‌് വഴി ഉപയോഗിച്ചും കലക്കവെള്ളത്തിൽ  മീൻപിടിക്കുകയെന്ന തന്ത്രമാണ‌് സംഘപരിവാറിന‌്. അതേപാത കോൺഗ്രസും എന്തുകൊണ്ട‌് സ്വീകരിച്ചുവെന്നതാണ‌് രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തലോടെ ചർച്ചയാകുന്നത‌്. വിധി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയെന്ന ഭരണഘടനാബാധ്യതയാണ‌് സംസ്ഥാന സർക്കാർ നിറവേറ്റുന്നത‌്.  ഇത‌് മറച്ചുവച്ച‌്  സർക്കാരിനെതിരെ  കലാപത്തിന‌് ശ്രമിക്കുകയായിരുന്നു. അത‌് പാരമ്യത്തിലെത്തിയപ്പോഴാണ‌് സർക്കാരിനെ വലിച്ച‌് താഴെയിടുമെന്നുവരെ കേന്ദ്ര ഭരണകക്ഷിയുടെ ദേശീയ അധ്യക്ഷൻ വെല്ലുവിളിച്ചത‌്. ഇതിനെല്ലാം സാഹചര്യമൊരുക്കിയതിന‌് പിന്നിലും കോൺഗ്രസ‌് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വളഞ്ഞ ബുദ്ധി കാണാം.

എല്ലാവരും സർക്കാർ നടപടിക്കൊപ്പം
സർക്കാർ നടപടിയെ ചോദ്യംചെയ‌്തും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുമെല്ലാം നൽകിയ ഹർജികളിൽ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളുടെ  ഉത്തരവുകളും പരാമർശങ്ങളും ശ്രദ്ധേയമാണ‌്. സർക്കാർ നടപടികളെ പൂർണമായും വിശ്വാസത്തിലെടുത്തുള്ളവയാണ‌് ഇവർ.

സുപ്രീംകോടതി വിധിക്കെതിരെയുള്ള റിവ്യൂഹർജികളും പരിഗണനയിലാണ‌്. വിധി നിലവിലുള്ള വിധിക്കെതിരാണെങ്കിൽ അതാകും നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട‌്. എന്നിട്ടും സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്ന എല്ലാവർക്കുമുള്ള മറുപടികൂടിയാണ‌് രാഹുൽ ഗാന്ധിയുടേത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Rsjfl3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages