പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതം: മുഖ്യമന്ത്രി



ബ്രൂവറി അനുവദിച്ച കാര്യത്തില്‍ പ്രതിപക്ഷനേതാവിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച‌് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായാണ‌് ആരോപണങ്ങളെന്ന‌് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രളയക്കെടുതിയുടെ കാലത്തും ഇത്തരം ശ്രമങ്ങൾ ഉണ്ടായി. പ്രകടനപത്രികയിൽപറഞ്ഞ കാര്യങ്ങൾക്കനുസരിച്ചാണ‌് സർക്കാർ മുന്നോട്ടുപോകുന്നത‌്. എൽഡിഎഫ‌് നയത്തിന് വിരുദ്ധമായല്ല ബ്രൂവറിക്കും ബോട‌്‌ലിങ് യൂണിറ്റുകൾക്കും തത്വത്തിൽ അനുമതി നൽകിയത‌്. ഇത്തരത്തിലുള്ള ഉൽപ്പാദനകേന്ദ്രങ്ങളിൽനിന്ന‌് വിതരണം നടക്കാത്തതിനാൽ ഉൽപ്പാദിപ്പിക്കുന്നവ ബിവറേജസ‌് കോർപറേഷന് കൈമാറുകയാണ് ചെയ്യുക. ഇപ്പോൾ മദ്യത്തിന്റെ എട്ടുശതമാനവും ബിയറിന്റെ  40 ശതമാനവും ഇതരസംസ്ഥാനങ്ങളിൽനിന്നാണ് കോർപറേഷന് ലഭിക്കുന്നത്. പുതുതായി ഉൽപ്പാദനം ആരംഭിക്കുമ്പോൾ  അന്യസംസ്ഥാനലോബിക്ക് നഷ്ടമുണ്ടാകുകയാണ് ചെയ്യുന്നത്. ഇതിനാൽ പുതുതായി നൂറുകണക്കിനു തൊഴിലവസരവും നികുതിവരുമാനത്തിൽ വർധനയും  ഉണ്ടാക്കുന്ന സർക്കാർ നിലപാടിൽ തെറ്റെന്തെന്ന‌് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. 

യൂണിറ്റുകൾ അനുവദിക്കുന്നതിൽ ഇതുവരെ പത്രപരസ്യം നൽകുന്ന രീതിയുണ്ടായിട്ടില്ല. പകരം അതത്  സർക്കാരുകൾ ലഭിച്ച അപേക്ഷ പരിശോധിച്ച്  അനുമതിയും വിശദപരിശോധനയ‌്ക്കുശേഷം ലൈസൻസും നൽകുന്ന രീതിയാണുള്ളത‌്. പത്രപരസ്യം നൽകിയില്ല എന്നാണ് ആരോപണമെങ്കിൽ മുൻകാല കോൺഗ്രസ‌് നേതാക്കളുൾപ്പെടെ അതിൽപ്പെടുമെന്ന കാര്യം ചെന്നിത്തല ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നിത്തല ആടിനെ പട്ടിയാക്കുന്നു

1998ൽ സർക്കാർ ബ്രൂവറി യൂണിറ്റിന് അനുമതി നൽകിയിരുന്നു. 1999ൽ ഇത്തരം യൂണിറ്റുകൾ ആരംഭിക്കാൻ നൂറിലധികം അപേക്ഷ വന്നപ്പോൾ ശരിയായ രീതിയിൽ പരിശോധിച്ച് അർഹരുണ്ടെങ്കിൽ അനുമതിനൽകാൻ ഉദ്യോഗസ്ഥതല കമ്മിറ്റിയെ അന്നത്തെ എൽഡിഎഫ് സർക്കാർ നിയമിച്ചു.

വിദേശമദ്യം ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഉതകുന്ന തരത്തിൽ യൂണിറ്റ‌് ആരംഭിക്കുന്ന കാര്യം പരിശോധിക്കാനും നിർദേശം നൽകി. കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ ഡിസ്റ്റിലറി, കോമ്പൗണ്ടിങ‌്, ബ്ലെൻഡിങ‌് ആൻഡ‌് ബോട‌്‌ലിങ് ലൈസൻസ‌് അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും മന്നം ഷുഗർമിൽ നടത്തുന്ന കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അപേക്ഷ പരിഗണിച്ചാൽ മതിയെന്നുമാണ് ഉത്തരവിറക്കിയത‌്. പുതുതായി  ഒന്നും അനുവദിക്കേണ്ടെന്ന നിലപാട് ഉത്തരവിലുണ്ടായിരുന്നില്ല. ഇത്തരം ഉത്തരവിനെ ഒരുസ്ഥാപനത്തിനും അനുമതിനല്‍കാന്‍ പറഞ്ഞില്ല എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത് ആടിനെ പട്ടിയാക്കലാണ‌്. ബ്രൂവറികളെക്കുറിച്ച‌് ഉത്തരവിൽ പരാമർശിക്കുന്നുമില്ല. എന്നിട്ടും 1999ലെ ഉത്തരവിനെ ബ്രൂവറിയുമായി ബന്ധിപ്പിക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാം പുകമറ

1998ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതിനല്‍കിയ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയത് 2003ലെ ആന്റണി സര്‍ക്കാരാണ്. 1999നുശേഷം ഇത്തരത്തിലുള്ള സ്ഥാപനം തുറക്കാൻ അനുമതി നല്‍കിയിട്ടില്ല എന്ന ചെന്നിത്തലയുടെ  വാദവും വസ്തുതക്ക് നിരക്കുന്നതല്ല. അനുമതി നല്‍കിയാല്‍ ലൈസന്‍സ് തടയാൻ പിന്നീട് കഴിയില്ലെന്നാണ് ഈ വാദം സമർഥിക്കാൻ പ്രതിപക്ഷനേതാവ‌് പറയുന്നത‌്. എന്നാൽ, സര്‍ക്കാര്‍ അനുമതി നല്‍കിയാലും തുടര്‍ന്നുവന്ന സര്‍ക്കാരിന് അനുമതി തിരുത്താം. 1999ലെ ഉത്തരവ് നിലവിലുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാരിന് അവ റദ്ദാക്കാന്‍ കഴിയുന്നതേയുള്ളൂ. ഇങ്ങനെ ചെയ്യാതിരുന്നത‌് അന്നത്തെ മുഖ്യമന്ത്രി ആന്റണിയെയും എക‌്സൈസ‌് മന്ത്രിയെയും പ്രതിക്കൂട്ടിലാക്കാനാണോ എന്ന സംശയവുമുണ്ട‌്. സര്‍ക്കാര്‍ അനുമതി നല്‍കിയാലും ശരിയായ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കാതിരിക്കാനുള്ള അവകാശവും ബന്ധപ്പെട്ട വകുപ്പുകള്‍ക്കുണ്ട്. വസ്തുത ഇതായിരിക്കെ പുകമറ സൃഷ്ടിക്കുകയാണ്.

ചട്ടങ്ങളിലുണ്ട‌് കാര്യങ്ങൾ

ഒരുവകുപ്പിനു കീഴില്‍ നിലവിലുള്ള നിയമപ്രകാരം സ്ഥാപനം അനുവദിക്കുമ്പോള്‍ മന്ത്രിസഭയുടെ അനുമതി വേണ്ടെന്നതിനാൽ ബ്രൂവറികൾ അനുവദിക്കുന്നത‌്  മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നില്ലെന്ന ആരോപണത്തിനും പ്രസക്തിയില്ല. 1967ലെ ബ്രൂവറിചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമായുണ്ട‌്. സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ അനുമതി നല്‍കിയ പ്രദേശങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുന്നതാണ് നിലവിലെ രീതി. അതുപ്രകാരം പരിശോധന എല്ലായിടങ്ങളിലും നടക്കും. അപാകതയുണ്ടെങ്കിൽ ലൈസന്‍സ് ലഭിക്കുകയുമില്ല.

അർഹതയില്ലാത്തവർക്ക‌് ലൈസൻസ‌് നൽകില്ല

ഇപ്പോഴത്തെ ഉത്തരവുകളില്‍ 1999ലെ ഉത്തരവിനെ സംബന്ധിച്ച് പരാമര്‍ശമുണ്ട്. ആ ഉത്തരവ് മനസ്സിലാക്കിത്തന്നെയാണ് ഉത്തരവിറക്കിയത‌്. അനുമതി നൽകിയാലും അർഹതയില്ലാത്ത ഒരാൾക്കും ലൈസൻസ‌് നൽകില്ല. ഒരു ആരോപണത്തിന‌് മറു ആരോപണമുന്നയിക്കുന്നില്ലെന്നും എല്ലാവർക്കും എല്ലാകാര്യങ്ങളും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്യസംസ്ഥാന ലോബിക്ക‌ുവേണ്ടിയാണോ  പ്രതിപക്ഷനേതാവ‌് ആരോപണം ഉന്നയിക്കുന്നതെന്ന ചോദ്യത്തോടാണ‌് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത‌്.

വി എസ‌് പറഞ്ഞത‌് വെള്ളവുമായി ബന്ധപ്പെട്ട പ്രശ‌്നമാണെന്നും കുടിവെള്ളക്ഷാമം ഉള്ളിടത്ത‌് ലൈസൻസ‌് അനുവദിക്കുന്ന പ്രശ‌്നമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2NhLaSc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages