മൂഴിയാർ അണക്കെട്ട്‌ തുറന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

മൂഴിയാർ അണക്കെട്ട്‌ തുറന്നു


സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യും എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ  മൂഴിയാർ, ആനത്തോട്, പമ്പാ ഡാമുകൾ തുറന്നു. വെള്ളിയാഴ്ച പകൽ 3.10 ന് ആണ് ഷട്ടറുകൾ തുറക്കാൻ ഡാം സേഫ്റ്റി അതോറിറ്റി കക്കാട് ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനിയർ കെ ഗണേശൻ ഉത്തരവിട്ടത്. ജില്ലാ ഭരണകേന്ദ്രത്തിന്റെ നിർദേശ പ്രകാരമാണ് നടപടി.

മൂഴിയാർ ഡാമിന്റെ രണ്ടാം നമ്പർ ഷട്ടർ പത്ത് സെന്റിമീറ്റർ ഉയർത്തി. ആനത്തോട്, പമ്പ ഡാമുകളുടെ എല്ലാ ഷട്ടറും ഉയർത്തി. എന്നാൽ, ഈ ഡാമുകളിൽ ഷട്ടർ നിരപ്പിനേക്കാൾ താഴെയാണ് നിലവിലെ ജലനിരപ്പ‌്.

വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്താൽ വെള്ളം തടഞ്ഞുനിർത്താതെ ഒഴുക്കിവിടാനാണിത‌്. പമ്പയിൽ നദിയുടെ ആഴം കൂട്ടാൻ നദിയിലേക്ക‌് വീണ‌് കിടക്കുന്ന മണൽ  വശങ്ങളിലേക്ക‌് കോരി മാറ്റുന്ന പ്രവൃത്തി നടക്കുന്നുണ്ട‌്. ഡാം തുറന്നതുമൂലം പമ്പാ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവരും പമ്പാ ത്രിവേണിയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് കലക്ടർ പി ബി നൂഹ് അറിയിച്ചു.

മുൻകരുതൽ എന്ന നിലയിലാണ് ഡാമുകൾ തുറക്കുന്നത‌്. മൂഴിയാർ ഡാം തുറക്കുന്നതു മൂലം മൂഴിയാർ, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജലനിരപ്പ് ഉയരാൻ ഇടയുണ്ട്. ഷട്ടറുകൾ ഉയർത്തുമ്പോൾ കക്കി ആനത്തോട് ഡാമിൽ നിന്ന് ഏകദേശം 150 ഉം പമ്പാ ഡാമിൽനിന്ന് 100 ഉം മൂഴിയാർ ഡാമിൽ നിന്ന് 10 മുതൽ 50 വരെയും ക്യുമെക്‌സ് വെള്ളമായിരിക്കും ഒഴുക്കുകയെന്ന് കെഎസ്ഇബി അറിയിച്ചു.

മഴയ‌്ക്ക‌് മുൻകരുതലായി കല്ലട ജലസേചന പദ്ധതിയിലെ തെന്മല പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ  ഒരടിവീതം തുറന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം നൽകി. ഷട്ടറുകൾ ഇനിയും കൂടുതൽ ഉയർത്തിവെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുമെന്ന‌് ഡാം അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9 .15ന് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറും തുറന്നു. ആദ്യം10 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2NqdcuL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages