കൊച്ചിയിൽ തിരിച്ചെത്താനുള്ളത‌് 150 ബോട്ടുകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

കൊച്ചിയിൽ തിരിച്ചെത്താനുള്ളത‌് 150 ബോട്ടുകൾ

സ്വന്തം ലേഖിക
കൊച്ചിയിൽനിന്നുപോയ മീൻപിടുത്ത ബോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത‌് 150 എണ്ണം. അൻപതെണ്ണംകൂടി ശനിയാഴ‌്ച രാവിലെ എത്തുമെന്ന‌് അധികൃതർ പ്രതീക്ഷിക്കുന്നു. വ്യാഴാഴ‌്ച വൈകിട്ടുമുതൽ വെള്ളിയാഴ‌്ച രാത്രിവരെ 1600 ബോട്ടുകൾ തിരിച്ചെത്തി. ശേഷിച്ചവ കർണാടകയിലെ കാർവാർ, മൽപെ തുടങ്ങിയ ഫിഷിങ‌് ഹാർബറുകളിൽ അടുപ്പിച്ചിട്ടുണ്ടാകുമെന്നാണ‌് പ്രതീക്ഷിക്കുന്നതെന്ന‌് ഫീഷറീസ‌് അധികൃതർ പറഞ്ഞു.

എറണാകുളം  ജില്ലയിൽ 1758 യന്ത്രവൽകൃത മീൻപിടുത്ത ബോട്ടുകളാണ‌് രജിസ‌്റ്റർ ചെയ‌്തിട്ടുള്ളത‌്. ഇവയിൽ 900ൽ അധികം ബോട്ടുകൾ പോയിട്ടുള്ളത‌് തോപ്പുംപടി ഹാർബറിൽനിന്നാണ‌്. 750 ബോട്ടുകൾ മുനമ്പം ഹാർബറിൽനിന്നും. കുളച്ചൽ സ്വദേശികളുടേതാണ‌് അധികം ബോട്ടുകളും. തൊഴിലാളികളിൽ നല്ലൊരു ശതമാനം പേരും കുളച്ചലിൽനിന്നുള്ളവരാണ‌്. 40–45 ദിവസത്തേക്കാണ‌് ഇവർ മീൻപിടുത്തത്തിന‌് പോകാറുള്ളത‌്. കാലവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നതിനും ആഴ‌്ചകൾക്കുമുമ്പേ കടലിൽപ്പേയ ബോട്ടുകളിലേക്ക‌് വിവരമെത്തിക്കാൻ അധികൃതർ പരമാവധി ശ്രമം നടത്തിയിട്ടുണ്ട‌്. 

200 നോട്ടിക്കൽ മൈൽ അകലെ ഒമാൻ ക്രോസിനു സമീപംവരെയാണ‌് ഇവർ പരമാവധി പോകാറുള്ളത‌്. കോസ‌്റ്റ‌് ഗാർഡിന്റെയും നേവിയുടെയും ഹെലികോപ‌്റ്ററുകൾ വഴിയും മറ്റ‌് വിനിമയ സൗകര്യങ്ങൾ ഉപയോഗിച്ചും സമീപത്തുകൂടി പോകാൻ സാധ്യതയുള്ള മറ്റ‌് ബോട്ടുകൾ വഴിയും മീൻപിടുത്തത്തിനുള്ള ചൂണ്ട ബോട്ടുകൾക്ക‌് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയതായി അധികൃതർ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2y24Uoc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages