നെടുമ്പാശേരി കള്ളനോട്ടുകേസ‌്: എൻഐഎ കോടതി വാദം പൂർത്തിയായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

നെടുമ്പാശേരി കള്ളനോട്ടുകേസ‌്: എൻഐഎ കോടതി വാദം പൂർത്തിയായി

കൊച്ചി > ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയെന്നാരോപിക്കുന്ന അഫ്താബ് ബട്കി (59) അഞ്ചാം പ്രതിയായ നെടുമ്പാശേരി കള്ളനോട്ടുകേസിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) പ്രത്യേകകോടതി അന്തിമവാദം പൂർത്തിയാക്കി.
വിവിധ കള്ളനോട്ടുകേസുകളിൽ അഫ്താഫ് ബട്കിയെ പിടികൂടാൻ  2007 മുതൽ ഇന്റർപോൾ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇയാളെ ഒഴിവാക്കിയാണു കേസിന്റെ വിചാരണ നടത്തിയത്. പാകിസ്ഥാനിൽ നിർമിക്കുന്ന കള്ളനോട്ടുകൾ ഇന്ത്യയിൽ പ്രചരിപ്പിച്ചുവെന്നാണ് പ്രതികൾക്കെതിരെയുള്ള ആരോപണം.

2013 ജനുവരി 26നാണ‌് നെടുമ്പാശേരിവഴി 9.75 ലക്ഷം രൂപ കടത്തിയ കേസിൽ ബട്കിയുടെ പങ്ക് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. 500 രൂപയുടെ 9.75 ലക്ഷം രൂപ മൂല്യമുള്ള വിദേശനിർമിത കള്ളനോട്ടുകൾ കടത്തിക്കൊണ്ടുവന്ന മലപ്പുറം സ്വദേശി അബ്ദുൽ സലാമിനെ (പൊടി സലാം–36) അറസ്റ്റുചെയ്തതോടെയാണു ബട്കിയുടെ പങ്കു സ്ഥിരീകരിച്ചത്.  കേസിൽ 32 സാക്ഷികളെ വിസ്തരിച്ച കോടതി, 54 രേഖകളും ഏഴു തൊണ്ടിമുതലും പരിശോധിച്ചു. കേസിൽ സാക്ഷിവിസ്താരം തുടങ്ങിയ ജഡ്ജി വിരമിച്ച സാഹചര്യത്തിൽ പുതിയ ജഡ്ജിയാണു വാദം പൂർത്തിയാക്കി വിധിപറയുന്നത്.

വിചാരണയ‌്ക്കിടെ,  നിയമവിരുദ്ധപ്രവർത്തന നിരോധനിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകൾ ഹൈക്കോടതി റദ്ദാക്കിയ കേസാണിത്. യുഎപിഎ നിയമത്തിലെ 15–ാം വകുപ്പിന്റെ ഭേദഗതി പ്രാബല്യത്തിൽ വരുന്നതിനുമുമ്പുള്ള  കള്ളനോട്ടുനിർമാണവും കടത്തലും വ്യാപനവും യുഎപിഎയുടെ പരിധിയിൽവരുന്ന തീവ്രവാദപ്രവർത്തനമായി കാണാനാകില്ലെന്ന് ഒരു ജ‍‍ഡ്ജിയുടെ വിയോജിപ്പോടെ ഫുൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

പാകിസ്ഥാനിൽ നിർമിച്ച കള്ളനോട്ടുകൾ യുഎഇവഴി ഇന്ത്യയിലേക്കു കടത്തിയെന്ന കേസിലെ മൂന്നാംപ്രതി മലപ്പുറം വണ്ടൂർ സ്വദേശി അബ്ദുൽസലാം സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസ് എ എം  ഷഫീഖ്, ജസ്റ്റിസ് പി ഉബൈദ്, ജസ്റ്റിസ് പി സോമരാജൻ എന്നിവരുൾപ്പെട്ട ഫുൾബെഞ്ച് പരിഗണിച്ചത്. ഡിവിഷൻ ബെഞ്ചിൽനിന്നു റഫർചെയ്ത കേസാണിത്. പഴയ യുഎപിഎപ്രകാരം കള്ളനോട്ടുകേസിൽ നടപടി സാധ്യമാണെന്ന 2013 ആഗസ‌്ത‌്  രണ്ടിലെ ഷരീഫ് കേസ് തത്വം അസാധുവാക്കിയാണു കോടതി നടപടി. അതേസമയം, ഫുൾബെഞ്ചിൽ അംഗമായ ജസ്റ്റിസ് പി സോമരാജൻ യുഎപിഎ നിയമപ്രകാരം നടപടി വേണമെന്ന നിലപാടാണു സ്വീകരിച്ചത്.

2013 ജനുവരി 26നു നെടുമ്പാശേരി വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ കള്ളനോട്ട് പിടിച്ചെടുത്ത  കേസിൽ മുഖ്യപ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു ന്യൂഡൽഹി വിമാനത്താവളത്തിൽ അബ്ദുൽസലാം പിടിയിലായത്. ക്രൈംബ്രാഞ്ചിൽനിന്ന‌് കേസ് ഏറ്റെടുത്ത എൻഐഎ, യുഎപിഎ വകുപ്പുകൾ ഉൾപ്പെടുത്തി. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ആയിരുന്നു അപ്പീൽ.
എൻഐഎ വിചാരണക്കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ യുഎപിഎ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഉചിതമായ മാറ്റം വരുത്തണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. കുറ്റകൃത്യം യുഎപിഎ നിയമം ഭേദഗതി ചെയ്യുന്നതിനുമുമ്പാണ‌് നടന്നത് എന്നതുകൊണ്ടാണ് വിചാരണയിൽ ഉചിതമായ മാറ്റം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതു ശരിവച്ചിട്ടുണ്ട്. ഉചിതമായ വേളയിൽ പ്രതിക്കു വീണ്ടും കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നു വ്യക്തമാക്കി  കേസിൽ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും നിർദേശിച്ചു. കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന കാലത്ത് യുഎപിഎ ഭേദഗതി പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമംമാത്രമാണു ബാധകമെന്നും ഹർജിക്കാരൻ വാദിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2E7aLxL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages