തിരുവല്ല> മൂന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ട് പ്ലസ്ടു വിദ്യാർത്ഥി തൽക്ഷണം മരിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയും സംഗീത സംവിധായകനായ തിരുവല്ല തെങ്ങേലി ഇടയിലേ വീട്ടിൽ രവീന്ദ്രൻ പിള്ളയുടെ മകൻ വിഷ്ണു ആർ നാഥ് (17) ആണ് മരിച്ചത്. എം സി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ ആഞ്ഞിലിമൂട് ജംഗ്ഷനിലാണ് അപകടം.
അപകടത്തിൽ പരിക്കേറ്റ കുന്നന്താനം മുണ്ടിയപള്ളി പനയ്ക്കാമുറിയിൽ വീട്ടിൽ സിനോ മോൻ (17), കുറ്റൂർ ആലു നിൽക്കുന്നതിൽ എ എസ് അഖിൽ ( 15 ) എന്നിവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന്‌പേരും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികൾ ആണ്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം.
ആഞ്ഞിലിമൂട് വളവിന് തിരുവല്ല ഭാഗത്തേക്കു പോയ ബസിനെ മറികടന്നു ചെന്ന ബൈക്ക് എതിരെ വന്ന കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ സൈൻ ബോർഡിൽ ചെന്ന് ഇടിക്കുകയായിരുന്നു. ആഘാതത്തിൽ മൂന്നുപേരും തെറിച്ചു പോകുകയായിരുന്നു. സിനോമോനാണ് ബൈക്ക് ഓടിച്ചിരുന്നത്. കഴിഞ്ഞ ദിവസം വാങ്ങിയ ബൈക്ക് രജിസ്റ്റർ ചെയ്തിരുന്നില്ല. വിഷ്ണുവിന്റെ മൃതദേഹം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. അമ്മ : ജയാരവി, സഹോദരി: വേദിക വള്ളംകുളം നാഷണൽ ഹൈസ്കൂൾ വിദ്വാർത്ഥിയാണ്
from Kerala || Deshabhimani Online News https://ift.tt/2pIG9so
via IFTTT
No comments:
Post a Comment