സ. അഭിമന്യു നഗർ (ഞാറക്കൽ
മാഞ്ഞൂരാൻ ഹാൾ)
പിന്നിട്ട വീഥികളിൽ സമരയൗവനത്തെ നയിച്ച പോരാളികൾക്ക് പുതുതലമുറയുടെ ആദരം. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുൻ ജില്ലാ ഭാരവാഹികളുടെ സംഗമം പോരാട്ടനുഭവങ്ങളുടെ ധീരസ്മരണ പങ്കുവയ്ക്കലായി.
സംഗമം ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യാ ഭാരവാഹിയുമായിരുന്ന സി എൻ മോഹനൻ ഉദ്ഘാടനംചെയ്തു.
വർഗീയത ഉയർത്തുന്ന വെല്ലുവിളിക്കെതിരായ പോരാട്ടങ്ങൾ ശക്തമായി ഏറ്റെടുക്കേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തന കാലഘട്ടത്തിലെ അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. ജില്ലാ പ്രസിഡന്റ‌് ഡോ. പ്രിൻസി കുര്യാക്കോസ് അധ്യക്ഷയായി. മുൻ ഭാരവാഹികളായ എം സി സുരേന്ദ്രൻ, സി ബി ദേവദർശനൻ തുടങ്ങിയവർ സംസാരിച്ചു.
ഗോപി കോട്ടമുറിക്കൽ, കെ ചന്ദ്രൻപിള്ള, എസ‌് ശർമ, സി കെ മണിശങ്കർ, യു ആർ ബാബു, കെ എൻ ഗോപിനാഥ്, പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ് എംഎൽഎ, എം സി സുരേന്ദ്രൻ, കെ ബി സോമശേഖരൻ, പി എം സലീം, കെ എം റിയാദ്, എം അനിൽകുമാർ, എസ് സതീഷ്, പി വാസുദേവൻ, സി കെ മോഹനൻ എന്നിവർ പങ്കെടുത്തു.
മുൻ ഭാരവാഹികൾക്ക് സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ സ്വാഗതവും ട്രഷറർ പി ബി രതീഷ് നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Rghpn7
via IFTTT
No comments:
Post a Comment