ഓപ്പറേഷന്‍ റൂമില്‍ എത്തിയ നായ രോഗിയുടെ മുറിച്ചുമാറ്റിയ കാലുമായി കടന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ഓപ്പറേഷന്‍ റൂമില്‍ എത്തിയ നായ രോഗിയുടെ മുറിച്ചുമാറ്റിയ കാലുമായി കടന്നു

ഇ വാർത്ത | evartha
ഓപ്പറേഷന്‍ റൂമില്‍ എത്തിയ നായ രോഗിയുടെ മുറിച്ചുമാറ്റിയ കാലുമായി കടന്നു

ബക്‌സര്‍ സദര്‍ ആശുപത്രിയിലാണു ബിഹാര്‍ സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയ സംഭവം. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ മുറിവ് ഡോക്ടര്‍മാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ മുറിയില്‍ നുഴഞ്ഞുകയറി രോഗിയുടെ മുറിച്ചുമാറ്റിയ കാലുമായി കടന്നത്.

ജീവനക്കാര്‍ പിന്നാലെ പാഞ്ഞെങ്കിലും നായയെ പിടികൂടാനായില്ല. എല്ലും മാംസവും കടിച്ചു നില്‍ക്കുന്ന നായയുടെ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണു സംഭവം.

ബിഹാറിലെ മുന്‍ ആരോഗ്യമന്ത്രി കൂടിയാണ് ചൗബേ. രാംനാഥ് മിശ്ര എന്നയാളുടെ കാലാണ് നായ കൊണ്ടു പോയത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ പിടി വിട്ട് മിശ്ര ട്രാക്കില്‍ വീഴുകയായിരുന്നു. വലത്തേകാലിനു ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് കാല്‍ മുറിച്ചു നീക്കേണ്ടി വന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2qg3YYZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages