കേന്ദ്രമന്ത്രിയെത്തിയപ്പോള്‍ കസേരകളെല്ലാം കാലി; കലിപൂണ്ട മന്ത്രി വേദിയില്‍ കയറാതെ വാശിപിടിച്ച് പുറത്തിരുന്നു; ഒടുവില്‍ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി അന്‍പതോളം പേരെ എത്തിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

കേന്ദ്രമന്ത്രിയെത്തിയപ്പോള്‍ കസേരകളെല്ലാം കാലി; കലിപൂണ്ട മന്ത്രി വേദിയില്‍ കയറാതെ വാശിപിടിച്ച് പുറത്തിരുന്നു; ഒടുവില്‍ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി അന്‍പതോളം പേരെ എത്തിച്ചു

ഇ വാർത്ത | evartha
കേന്ദ്രമന്ത്രിയെത്തിയപ്പോള്‍ കസേരകളെല്ലാം കാലി; കലിപൂണ്ട മന്ത്രി വേദിയില്‍ കയറാതെ വാശിപിടിച്ച് പുറത്തിരുന്നു; ഒടുവില്‍ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി അന്‍പതോളം പേരെ എത്തിച്ചു

സര്‍ക്കാര്‍ പരിപാടിയില്‍ സദസ്സ് ശുഷ്‌കമായതിനാല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വേദിയില്‍ കയറാന്‍ തയാറായില്ല. ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി അന്‍പതോളം പേരെ എത്തിച്ച ശേഷമാണു ചടങ്ങു തുടങ്ങിയത്. ആളുകള്‍ എത്തുന്നതുവരെ കേന്ദ്രമന്ത്രി സദസ്സിലിരുന്നു.

തമിഴ്‌നാട് നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനു സമീപം അതനൂരിലെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം സമീപത്തെ പൊതുയോഗ വേദിയില്‍ മന്ത്രിയെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നതു വിരലിലെണ്ണാവുന്നവര്‍ മാത്രം.

ഇതു തന്നെ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതിക്കെതിരെ മന്ത്രിക്കു നിവേദനം നല്‍കാനെത്തിയവരും. തുടര്‍ന്ന് ഉദ്യോഗസ്ഥരോടു മന്ത്രി കയര്‍ത്തു. ആളില്ലാതെ വേദിയില്‍ കയറില്ലെന്നു വാശിപിടിച്ചതോടെ ഉദ്യോഗസ്ഥര്‍ സമീപപ്രദേശങ്ങളില്‍നിന്ന് അന്‍പതോളം പേരെ എത്തിക്കുകയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2D4M6ZD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages