തിരുവനന്തപുരം
അറബിക്കടലിലെ ന്യൂനമർദം അകന്നതിനെ തുടർന്ന‌് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാനിർദേശങ്ങളിൽ ഇളവുവരുത്തി. ഒമാൻ തീരത്തേക്ക‌് ന്യൂനമർദം നീങ്ങിയതിനാൽ കേരളത്തിൽ മഴ കുറയുകയാണ‌്. ഞായറാഴ‌്ച ചില ജില്ലകളിൽ മാത്രമാണ‌് മഴ ലഭിച്ചത‌്. വൃഷ്ടിപ്രദേശത്ത‌് മഴ ഇല്ലാത്തതിനാൽ ചെറുതോണി ഡാമിന്റെ ഷട്ടർ അടച്ചു.
തീവ്രമഴയ‌്ക്ക‌് സാധ്യതയുണ്ടെന്ന‌് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന‌് ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ‌് അലർട്ടും പിൻവലിച്ചു. തിങ്കളാഴ‌്ച ഇടുക്കി, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട‌് പ്രഖ്യാപിച്ചു.
മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് നിർദേശിച്ചിരുന്ന നിയന്ത്രണം അതതിടത്ത‌് ലഭിച്ച മഴയുടെ സാഹചര്യം പരിഗണിച്ച് പിൻവലിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് അനുമതി നൽകി. കടൽക്ഷോഭം രൂക്ഷമായതിനാൽ മത്സ്യത്തൊഴിലാളികൾ വ്യാഴാഴ‌്ച വരെ കടലിൽ പോകരുതെന്ന‌് കർശന നിർദേശമുണ്ട‌്.
ഇടുക്കി, വയനാട് ജില്ലകളിൽ തിങ്കളാഴ‌്ചയും രാത്രിയാത്ര ഒഴിവാക്കണം. വിവിധ വകുപ്പുകളും പൊലീസ‌് സേനയും ജാഗ്രത തുടരും.
from Kerala || Deshabhimani Online News https://ift.tt/2NraVQ4
via IFTTT
No comments:
Post a Comment