ബ്രൂവറി അനുമതി : ഋഷിരാജ‌് സിങ്ങിന്റെ കത്തും വളച്ചൊടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ബ്രൂവറി അനുമതി : ഋഷിരാജ‌് സിങ്ങിന്റെ കത്തും വളച്ചൊടിച്ചു


പുതിയ ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട‌് ആരോപണമുന്നയിച്ച‌് വെട്ടിലായ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല വാദം സമർഥിക്കാൻ എക‌്സൈസ‌് കമീഷണർ ഋഷിരാജ‌് സിങ്ങിന്റെ കത്തും വളച്ചൊടിച്ചു. കത്ത‌് അവഗണിച്ച‌് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും സർക്കാർ അനുമതി നൽകിയെന്നാണ‌് ആരോപണം. ചെന്നിത്തലയുടെ വാക്കുകൾ കടമെടുത്ത‌് മനോരമയടക്കം തിങ്കളാഴ‌്ച വാർത്തയും നൽകി. ആരോപണം തെറ്റാണെന്ന‌് ഫയലുകളിൽ കമീഷണർ എഴുതിയ കുറിപ്പ‌് സാക്ഷ്യം. ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകണമെന്ന ശുപാർശയോടെയാണ‌് കമീഷണർ ഫയൽ സർക്കാരിന‌് കൈമാറിയത‌്. ഇതിനുള്ള കാരണങ്ങളും നിരത്തി. സംസ്ഥാനത്ത‌് എട്ട‌് ശതമാനം വിദേശമദ്യവും 40 ശതമാനം ബിയറും അന്യസംസ്ഥാനങ്ങളിൽനിന്നാണ‌് കുപ്പികളിലാക്കി കൊണ്ടുവരുന്നത‌്. ഇത‌് ഇവിടെത്തന്നെ ചെയ‌്താൽ നികുതിയിനത്തിൽ വൻതോതിൽ വരുമാനമാകും. ഒപ്പം പ്രത്യക്ഷമായും പരോക്ഷമായും കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുമാകും.

അനുമതി നൽകാൻ ആവശ്യമെങ്കിൽ 1999ലെ ഉത്തരവ‌് പരിഷ‌്കരിക്കണമെന്ന കമീഷണറുടെ നിർദേശമാണ‌് എതിർപ്പായി ചെന്നിത്തല വ്യാഖ്യാനിക്കുന്നത‌്. എന്നാൽ, 1999ലെ ഉത്തരവ‌് അന്ന‌് ലഭിച്ച അപേക്ഷകളിലുള്ള തീരുമാനം മാത്രമാണ‌്. അതിന‌ുമുമ്പോ ശേഷമോ ലഭിക്കുന്ന അപേക്ഷകൾക്കും അത‌് ബാധകമാണെന്ന‌് ഉത്തരവിലില്ല. അതുകൊണ്ട‌ുതന്നെ ഉത്തരവ‌് പരിഷ‌്കരിക്കേണ്ടതുമില്ല. 1998ൽ അനുമതി നൽകിയ ബ്രൂവറിക്ക‌് 2003ൽ എ കെ ആന്റണി സർക്കാരിന്റെ കാലത്ത‌് ലൈസൻസ‌് നൽകിയത‌് ഇതിന‌് തെളിവാണ‌്. 1999ലെ ഉത്തരവ‌് ബാധകമെങ്കിൽ 2003ലും ലൈസൻസ‌് നൽകാൻ കഴിയില്ല. 1999ലെ ഉത്തരവ‌് ചൂണ്ടിക്കാട്ടി 1998ൽ നൽകിയ അനുമതി റദ്ദാക്കുകയും പിന്നീട‌് ലൈസൻസ‌് നൽകാതിരിക്കുകയും ചെയ്യണമായിരുന്നു.

സർക്കാർ പ്രാഥമിക അനുമതി നൽകിയാൽ ലൈസൻസ‌് നൽകുന്നതിനുള്ള ഫയൽ സർക്കാർ കാണേണ്ടതില്ലെന്നാണ‌് ഇതിന‌് ചെന്നിത്തലയുടെ മറുപടി. വാദത്തിനുവേണ്ടി ഇത‌് അംഗീകരിച്ചാലും ലൈസൻസ‌് നൽകി ഉത്തരവിറങ്ങിയാൽ അതിന്റെ പകർപ്പ‌് സർക്കാരിന‌് കിട്ടണം. അപ്പോഴെങ്കിലും 1999ലെ ഉത്തരവ‌് ആധാരമാക്കി ലൈസൻസ‌് റദ്ദാക്കാൻ സർക്കാരിന‌് ആവശ്യപ്പെടാം. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയോ എക‌്സൈസ‌് മന്ത്രി കെ വി തോമസോ  ചെയ‌്തില്ല.

പ്രോജ‌ക്ട‌് റിപ്പോർട്ടില്ലാതെയാണ‌് അനുമതി നൽകിയതെന്ന ചെന്നിത്തലയുടെ ആരോപണവും പൊളിഞ്ഞു. ഒാരോ സ്ഥാപനവും നൽകിയ റിപ്പോർട്ട‌് പരിശോധിച്ചത‌് എക‌്സൈസ‌് കമീഷണർതന്നെ.



from Kerala || Deshabhimani ​Online ​News https://ift.tt/2NimPf0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages