ഗൾഫിൽ ജോലിക്ക‌് പോകുന്ന മലയാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന‌് പഠനറിപ്പോർട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ഗൾഫിൽ ജോലിക്ക‌് പോകുന്ന മലയാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന‌് പഠനറിപ്പോർട്ട‌്

കൊച്ചി
സംസ്ഥാനത്തുനിന്ന‌് ഗൾഫിൽ ജോലി തേടി പോകുന്ന യുവാക്കളുടെ എണ്ണത്തിൽ അഞ്ചുവർഷത്തിനിടെ 11.6 ശതമാനം കുറവ‌ുണ്ടായതായി  സെന്റർ ഫോർ ഡെവലപ‌്മെന്റ‌് സ‌്റ്റഡീസ‌ിന്റെ (സിഡിഎസ‌്) പഠനറിപ്പോർട്ട‌്. തൊഴിലെടുക്കുന്നവർക്ക‌് കേരളത്തിൽ മികച്ച വരുമാനം ലഭിക്കുന്നതാണ‌് ഇതിന‌് പ്രധാന കാരണമെന്നും ഡോ‌. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമായി. 

ഗൾഫ‌് കുടിയേറ്റക്കാരുടെ കാര്യത്തിൽ 2008–13നെ അപേക്ഷിച്ച‌് 2013–18ൽ 11.6 ശതമാനം കുറവുണ്ടായി. 2013ലെ കണക്ക‌ുപ്രകാരം ഗൾഫ‌് രാജ്യങ്ങളിൽ ജോലിക്ക‌് പോയത‌് 20.70 ലക്ഷം മലയാളികളാണ‌്. എന്നാൽ, 2018 ആയപ്പോൾ ഇത‌് 18.9 ലക്ഷമായി കുറഞ്ഞു. കേരളത്തിലെ തൊഴിൽമേഖലയിൽ കൂലി വർധിച്ചാണ‌് ഇതിനു പ്രധാന കാരണമെന്നും റിപ്പോർട്ട‌ിൽ പറയുന്നു. ആഗോള സാമ്പത്തികപ്രതിസന്ധിക്ക‌ുശേഷം ഗൾഫ‌് മേഖലയിൽ വരുമാനവർധന ഉണ്ടായിട്ടില്ല. 2010 മുതൽ എണ്ണമേഖലയും പ്രതിസന്ധി നേരിടുകയാണ‌്‌. കൂടാതെ ഗൾഫ‌് നാടുകളിലെ സ്വദേശിവൽക്കരണവും കുടുംബവുമായി താമസിക്കുന്നതിന‌് പ്രത്യേകം നികുതി ഏർപ്പെടുത്തിയതും കുടിയേറ്റക്കാരുടെ എണ്ണം കുറച്ചു.

ഇന്ത്യയിൽ ഏറ്റവും ഉയർന്ന മിനിമം കൂലിയുള്ള സംസ്ഥാനമാണ‌് കേരളം. എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തിയശേഷം 26 തൊഴിൽമേഖലകളിൽ മിനിമം കൂലി പുതുക്കിനിശ്ചയിച്ചു. കടകളിലും സ്വകാര്യ ആശുപത്രികളിലും ഖാദി കൈത്തറി തുടങ്ങിയ മേഖലകളിലും ഇപ്രകാരം മിനിമം കൂലി പുതുക്കി നിശ്ചയിച്ചിട്ടുണ്ട‌്. 

1998 മുതൽ കുടിയേറ്റവിഷയത്തിൽ സിഡി‌എസ‌് റിപ്പോർട്ട‌് തയ്യാറാക്കുന്നുണ്ട‌്. 2018 ജനുവരി ഒന്നുമുതൽ മാർച്ച‌് 31 വരെ 15,000 വീടുകളെ ഉൾപ്പെടുത്തിയാണ‌് സർവേ നടത്തിയത‌്. വിദേശത്ത‌്  ജോലിചെയ്യുന്ന കേരളീയരിൽ  89.2 ശതമാനവും ഗൾഫ‌് മേഖലയിലാണ‌്.
ഗൾഫിൽനിന്ന‌് മടങ്ങിയെത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട‌്. 12.9 ലക്ഷം ആളുകളാണ‌് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിവിധ കാരണങ്ങളാൽ ഗൾഫ‌് മേഖലയിൽനിന്ന‌് കേരളത്തിലേക്ക‌് തിരിച്ചെത്തിയത‌്. കുടിയേറ്റക്കാരുടെ 60 ശതമാനം വരുമിത‌്– നേതൃത്വം നൽകിയ കേരള മൈഗ്രേഷൻ സ‌്റ്റഡീസിൽ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2Ad4dK1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages