സ‌്നേഹം തുടിക്കും ആശംസകളുടെ നിറവിൽ വി എസിന‌് 95–ാം പിറന്നാൾ. സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ‌് അച്യുതാനന്ദന്റെ പിറന്നാൾ ഇത്തവണയും ആഘോഷരഹിതമായിരുന്നു. ഭരണ പരിഷ‌്കാര കമീഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയിൽ കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വി എസ‌് കേക്ക‌് മുറിച്ചു. ആശംസയേകിയവർക്ക‌് കേക്കിനും പായസത്തിനും ഒപ്പം ‘‘ എല്ലാവർക്കും എന്റെ ഹാർദമായ ആശംസകൾ’ എന്ന സ‌്നേഹവാക്കുകൾ പകരം നൽകി വി എസ‌്.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, കോൺഗ്രസ‌് നേതാവ‌് എ കെ ആന്റണി, മന്ത്രിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ, പാർടി പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവർ ആശംസ നേർന്നു.
from Kerala || Deshabhimani Online News https://ift.tt/2yuR51w
via IFTTT
No comments:
Post a Comment