കുഷ്‌ഠരോഗം കണ്ടെത്തൽ ക്യാമ്പയിൻ ഡിസംബർ 5 മുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

കുഷ്‌ഠരോഗം കണ്ടെത്തൽ ക്യാമ്പയിൻ ഡിസംബർ 5 മുതൽ



സ്വന്തം ലേഖകൻ
സംസ്ഥാനത്തെ ചില ജില്ലകളിലെ പ്രദേശങ്ങളിൽ കുഷ‌്ഠരോഗം വർധിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന‌് രോഗം തുടച്ചുനീക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കി. ഡിസംബർ അഞ്ചുമുതൽ രണ്ടാഴ‌്ച കുഷ‌്ഠരോഗ നിർമാർജനത്തിന‌് തീവ്രപ്രചാരണം സംഘടിപ്പിക്കുമെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

രോഗം കണ്ടുപിടിക്കാനായി സംസ്ഥാനത്ത‌് ആരോഗ്യ വളന്റിയർമാർ വീടുകളിലെത്തും. കേരളത്തിൽ അഞ്ച‌് വർഷമായി രോഗനിരക്കിൽ വർധനയില്ല. എന്നാൽ, കുട്ടികളിലെ കുഷ‌്ഠരോഗ നിരക്കിൽ നേരിയ വർധന ചില ജില്ലകളിലുണ്ട‌്. ഇതോടെയാണ‌് പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത‌്. 2015–16 ൽ 6.9 ശതമാനം വർധനയും 2016–17ൽ 7.26 ശതമാനവും 2017– 18 വർഷത്തിൽ 9.42 ശതമാനവുമാണ‌് കുട്ടികളിൽ രോഗാവസ്ഥ. പ്രകടമായ വൈകല്യം ഉണ്ടായശേഷംമാത്രം ചികിത്സയ‌്ക്കെത്തുന്ന രോഗികളുടെ എണ്ണവും വർധിച്ചിട്ടുണ്ട‌്. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം വിജയിച്ചുവെങ്കിലും രോഗാവസ്ഥയിലും ചികിത്സ ലഭ്യമാക്കാത്ത അവസ്ഥ ചിലയിടങ്ങളിലുണ്ട‌്. ഇവരെ കണ്ടെത്തി ചികിത്സിക്കുകയാണ‌്  ലക്ഷ്യം.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട‌്, മലപ്പുറം, കോഴിക്കോട‌്, കണ്ണൂർ, കാസർകോട‌്  ജില്ലകളിലാണ‌് പ്രധാനമായും പ്രതിരോധ പ്രചാരണം സംഘടിപ്പിക്കുക. ആരോഗ്യവകുപ്പിന‌് പുറമേ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കുന്ന ആശ, അങ്കണവാടി, ആരോഗ്യവളന്റിയർമാർ എന്നിവർക്ക‌് പരിശീലനം നൽകും.

വളന്റിയർ സംഘം മുഴുവൻ വീടുകളും സന്ദർശിച്ച‌് കുഷ്‌ഠരോഗ സമാന ലക്ഷണമുള്ളവരെ കണ്ടുപിടിക്കുകയും രോഗനിർണയത്തിനായി ആശുപത്രിയിൽ പോകുന്നതിന‌് ഉപദേശം നൽകുകയും ചെയ്യും.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട‌് ജില്ലകളിൽ ഫോക്കസ‌്ഡ‌് ലെപ്രസി ക്യാമ്പയിൻ (എഫ‌്എൽസി) സംഘടിപ്പിക്കും. ഈ ജില്ലകളിൽ വൈകല്യത്തോടുകൂടിയ രോഗം ഉണ്ടായ ബ്ലോക്കുകളിൽമാത്രമാകും ക്യാമ്പയിൻ. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ താമസസ്ഥലത്തിനു സമീപത്തെ 300 വീട്ടിലും ആരോഗ്യ പ്രവർത്തകർ എത്തും. രോഗം കണ്ടെത്തിയാൽ ചികിത്സയിലൂടെ അവരെ രോഗമുക്തരാക്കാനുള്ള ജാഗ്രത ആരോഗ്യവകുപ്പ‌് നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2J8DWPS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages