തിരുവനന്തപുരം
അവധിയെടുത്ത് തിരികെ ജോലിക്കെത്താത്ത 773 ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. നോട്ടീസ് നൽകിയിട്ടും മറുപടി നൽകാത്ത 304 ഡ്രൈവർമാരെയും 469 കണ്ടക്ടർമാരെയുമാണ് പിരിച്ചുവിട്ടത‌്. ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കുമ്പേൾ കെഎസ്ആർടിസിയിൽ ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണ‌്. അനധികൃതമായി ജോലിക്കുവരാത്ത ജീവനക്കാരെകൂടി കൂട്ടിയാണ് ഈ അനുപാതം.
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ‌് ഹാജരാക്കുന്നവർക്ക‌് ആനുകൂല്യങ്ങളും പെൻഷനും കൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എംഡി ടോമിൻ ജെ തച്ചങ്കരിയുടെ ഉത്തരവിൽ പറയുന്നു. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാരിൽ ജോലിക്കെത്താത്തവർക്കതിരെ നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2CsQNMx
via IFTTT
No comments:
Post a Comment