തിരുവനന്തപുരം
മതനിരപേക്ഷ നിലപാടുകൾ ക്യാമ്പസുകളിൽ കൂടുതൽ കരുത്താർജിക്കുന്നുവെന്ന‌് തെളിയിച്ച‌് കേരള സർവകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ‌്‌എഫ‌്ഐക്ക‌് മിന്നുന്നവിജയം.
തെരഞ്ഞെടുപ്പ‌് നടന്ന 64 കോളേജിൽ 62ലും എസ‌്എഫ‌്ഐക്ക‌് യൂണിയൻ ഭരണം ലഭിച്ചു. ശബരിമല ക്ഷേത്രത്തിലെ സ‌്ത്രീപ്രവേശം ഉൾപ്പെടെയുള്ള വിഷയങ്ങൾ സജീവ ചർച്ചയായ തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐ നേടിയ ഉജ്വലവിജയം ശ്രദ്ധേയമാണ‌്. സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിനെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിടുന്നവർക്കുള്ള മറുപടികൂടിയായി പന്തളം എൻഎസ‌്എസ‌് കോളേജിലുൾപ്പെടെ എസ‌്‌എഫ‌്ഐ നേടിയ മിന്നുംവിജയം. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സംഘടിത പ്രചാരണം ആരംഭിച്ച പന്തളത്ത‌് എൻഎസ‌്എസ‌് കോളേജിൽ മുഴുവൻ സീറ്റിലും എസ‌്എഫ‌്ഐ സ്ഥാനാർഥികൾ വിജയിച്ചു. രണ്ടുവർഷം തെരഞ്ഞെടുപ്പ‌് നടക്കാതിരുന്ന കോളേജിൽ കഴിഞ്ഞതവണ എബിവിപിക്കായിരുന്നു യൂണിയൻ ഭരണം.
തിരുവനന്തപുരം ജില്ലയിൽ 31 കോളേജിൽ 30ലും എസ‌്എഫ‌്ഐക്കാണ‌് ജയം. പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ‌് നടന്ന മൂന്നുകോളേജിലും എസ‌്എഫ‌്ഐ വിജയിച്ചു. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ‌് നടന്ന 12 കോളേജിലും കൊല്ലത്ത‌് 18ൽ 17 ലും എസ‌്എഫ‌്ഐ യൂണിയൻ ഭരണം നേടി. പുരോഗമനആശയങ്ങൾ ക്യാമ്പസുകൾ അംഗീകരിക്കുന്നു എന്നതിനുള്ള തെളിവാണ‌് വിജയമെന്ന‌് എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീതും സെക്രട്ടറി കെ എം സച്ചിൻദേവും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2C4Tumm
via IFTTT
No comments:
Post a Comment