പ്രളയം: കേരളത്തിന‌് നഷ്ടമായത‌് 2.78കോടി തൊഴിൽദിനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

പ്രളയം: കേരളത്തിന‌് നഷ്ടമായത‌് 2.78കോടി തൊഴിൽദിനം

പ്രളയ ദുരന്തത്തിൽ കേരളത്തിന‌് നഷ്ടമായത‌് രണ്ടേമുക്കാൽ കോടി തൊഴിൽ ദിനം. സംസ്ഥാന ലേബർ കമീഷണറേറ്റ‌് സമാഹരിച്ച സ്ഥിതിവിവരക്കണക്കുകളിലാണ‌്  വിവരം. ചില മേഖലകളിൽ ഇപ്പോഴും തൊഴിൽ പുനരാരംഭിക്കാനായിട്ടില്ലെന്ന‌് തൊഴിൽമന്ത്രിക്ക‌് ലേബർ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രളയമാരംഭിച്ച ആഗസ‌്ത‌് 15ന‌് ശേഷം സംസ്ഥാനത്ത‌് 2,78,82,874 തൊഴിൽദിനം നഷ്ടപ്പെട്ടു. ഇത്രയും തൊഴിൽദിനങ്ങൾ നഷ‌്ടപ്പെടുമ്പോഴുണ്ടാകുന്ന വരുമാന നഷ്ടം കണക്കാക്കിയിട്ടില്ല. തൊഴിലാളിയുടെ ഒരുദിവസത്തെ ശരാശരി കൂലി 500 രൂപ എന്ന‌് കണക്കാക്കിയാൽതന്നെ വരുമാന നഷ്ടം 1400 കോടിയോളം വരും.  12,80,416 തൊഴിലാളികളെ വെള്ളപ്പൊക്കം നേരിട്ട‌് ബാധിച്ചു.

ഏറ്റവുമധികം തൊഴിൽദിനം നഷ്ടപ്പെട്ടത‌് നിർമാണമേഖലയിലാണ‌്.  16 ദിവസമാണ‌്  നിർമാണമേഖല സ്തംഭിച്ചത‌്. 9572916 തൊഴിൽദിനം കുറഞ്ഞു. 1693770 പേരിൽ 610486 പേരെ നേരിട്ട‌് പ്രളയം ബാധിച്ചു. തൊഴിൽ നഷ്ടത്തിൽ കാർഷിക മേഖലയാണ‌് രണ്ടാം സ്ഥാനത്ത‌്. തുടർച്ചയായി 33 ദിവസമാണ‌് കാർഷികവൃത്തി പൂർണമായും നിലച്ചത‌്‌. ഇതേത്തുടർന്ന‌് 1,33,66,368 തൊഴിൽദിനം കുറഞ്ഞു. കാർഷികമേഖലയിൽ 403682 തൊഴിലാളികളെ പ്രളയം നേരിട്ട‌് ബാധിച്ചു.

തയ്യൽത്തൊഴിലാളി – 23.37 ലക്ഷം, കള്ളുചെത്ത‌് – 78371, പീടികത്തൊഴിലാളി– 364016, കൈത്തറി –32676, അബ‌്കാരി– 1500, ആഭരണ നിർമാണം–  9805, അസംഘടിത മേഖല– 76138, ചെറുകിട പ്ലാന്റേഷൻ – 46208, ഈറ്റ–കാട്ടുവള്ളി–തഴപ്പായ നിർമാണം–495038, മോട്ടോർവാഹനം– 1824478, കശുവണ്ടി –  17735, ചുമട്ടുതൊഴിലാളി – 328124 എന്നിങ്ങനെയാ‌ണ‌് മറ്റുമേഖലകളിലെ തൊഴിൽദിനങ്ങളുടെ നഷ്ടം.

പല ജില്ലകളിലും ചുമട്ടുതൊഴിലാളി മേഖലയിൽ തുടർച്ചയായി 54 ദിവസത്തോളം തൊഴിലില്ലാത്ത സ്ഥിതിയുണ്ടായി. കൈത്തറി മേഖലയിൽ 42 ദിവസത്തോളവും കള്ളുചെത്ത‌് വ്യവസായ മേഖലയിൽ 35 ദിവസവും കശുവണ്ടി മേഖലയിൽ 19 ദിവസവും മോട്ടോർ വാഹന വ്യവസായ രംഗത്ത‌് 12 ദിവസവും തുടർച്ചയായി പണിയില്ലാത്ത സ്ഥിതിയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2yk5z4q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages