ഐടിയിൽ 2.5 ലക്ഷം തൊഴിൽ ലക്ഷ്യം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ഐടിയിൽ 2.5 ലക്ഷം തൊഴിൽ ലക്ഷ്യം: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
സംസ്ഥാനത്ത‌് ഐടി മേഖലയിൽ 2.5 ലക്ഷം പേർക്ക‌് തൊഴിൽ ലഭ്യമാക്കാനുള്ള നടപടികളുമായാണ‌് സർക്കാർ മുന്നേറുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐടി അടിസ്ഥാന സൗകര്യം 1.3 കോടി ചതുരശ്ര അടിയിൽനിന്ന‌് 2.3 കോടിയായി ഉയർത്തിയും സാമൂഹിക പശ്ചാത്തലം ഒരുക്കിയും ലക്ഷ്യത്തിലെത്താനുള്ള തീവ്ര നടപടികളാണ‌് മുന്നേറുന്നത‌്.

ടെക്‌നോപാർക്കിലെ ഏറ്റവും വലിയ വിദേശനിക്ഷേപ പദ്ധതിയായ ‘ഡൗൺ ടൗൺ ട്രിവാൻഡ്ര'ത്തിന്റെ നിർമാ ണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സോഫ്ട്‌വെയർ കയറ്റുമതി വർധിപ്പിക്കാനും അതിനുതകുന്ന പുതിയ വ്യവസായ മേഖലകളിലേക്ക് നിക്ഷേപകരെ ആകർഷിക്കാനും ഭൗതികസൗകര്യങ്ങളും സാമൂഹ്യപശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പുതിയ വളർച്ചാമേഖല എന്ന നിലയിൽ ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് ഊന്നൽ നൽകുന്നത്. നൂതന ആശയങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്‌സാഹിപ്പിക്കും. കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രബലമായ ഐടി ഡെസ്റ്റിനേഷനായി പരിവർത്തിപ്പിക്കാൻ കൂട്ടായ പരിശ്രമമാണ് വേണ്ടത്.

ഇത്തരം ശ്രമങ്ങളുടെ ഭാഗമായാണ‌് നിസാൻ, ഫുജിസ‌്റ്റു ഉൾപ്പെടെയുള്ള അന്തരാഷ‌്ട്ര കമ്പനികൾ കേരളത്തിലേക്ക‌് എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2QMzkBw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages