നവകേരള നിർമ്മാണത്തിന്‌ വലിയ തുക വേണ്ടിവരും, ലോകബാങ്ക്‌ കണക്കാക്കിയ 25050 കോടിയേക്കാൾ അധിക നഷ്‌ടം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

നവകേരള നിർമ്മാണത്തിന്‌ വലിയ തുക വേണ്ടിവരും, ലോകബാങ്ക്‌ കണക്കാക്കിയ 25050 കോടിയേക്കാൾ അധിക നഷ്‌ടം: മുഖ്യമന്ത്രി

തിരുവനന്തപുരം> നമ്മുടെ നാടിന്റെ പുനർനിർമ്മാണത്തിന്‌ വലിയ ചെലവാണ്‌ പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള ധനസമാഹരണം വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്‌ട്ര ഏജൻസികൾ കണക്കാക്കിയ നഷ്‌ടത്തെക്കാൾ അധികം നാശനഷ്‌ടമാണ്‌ നമുക്കുണ്ടായിട്ടുള്ളത്‌. എല്ലാവിഭാഗം ജനങ്ങളും ഒന്നുനിന്നു സഹായിച്ചാലേ കേരളത്തിന്റെ പുനർനിർമ്മാണം സാധ്യമാകൂവെന്നും മുഖ്യമന്ത്രി  പറഞ്ഞു. എന്നാൽ ഈ സാഹചര്യത്തിൽ ധനസഹായം ആവശ്യമില്ലെന്ന മട്ടിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്‌. എന്നാൽ ഇത്‌ നാടിന്റെ പുനർനിർമ്മാണത്തിന്‌ വേണ്ടിയാണെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഡിബി,ലോകബാങ്ക്‌,  ഐക്യരാഷ്‌ട്ര സഭ എന്നിവരാണ്‌ പ്രളയത്തിൽ നാടിനുണ്ടായ നാശനഷ്ടങ്ങളുടെ  കണക്കെടുക്കുന്നത്‌. 25050 കോടി രുപയുടെ നഷ്‌ടമുണ്ടായിയെന്നാണ്‌ പരിശോധനക്ക്‌ ശേഷം ലോകബാങ്ക്‌ കണക്കാക്കിയത്‌. . എന്നാൽ അതിലുമുയർന്നതാണ്‌ നാശനഷ്‌ടം. വീടുകൾക്കും പൊതുസ്‌ഥാപങ്ങൾക്കുണ്ടായ നാശനഷ്‌ടം, നഗര, ഗ്രാമ മേഖലയിലെ നാശനഷ്‌ടം, ജലസേചനം, വൈദ്യുതി, ഗതാഗതം, ആരോഗ്യം, ജീവിധോപാധികൾ, ടൂറിസം എന്നിവയിലുണ്ടായ നാശനഷ്ടം ഇതെല്ലാമാണ്  ലോകബാങ്ക്‌ കണക്കാക്കിയത്‌.

ഇതിൽ വ്യവസായ‐ കച്ചവട നഷ്‌ടം കണക്കാക്കിയിട്ടില്ല. ഉപജീവനമാർഗങ്ങൾ കണ്ടെത്തുന്നതിനും വായ്‌പ അനുവദിക്കുന്നതിനുമായി 400 കോടിയോളം അധികതുകയും വേണ്ടിവരും.

വിശദമായ പഠനം നടത്തിയശേഷം കൂടതൽ കേന്ദ്രസഹായത്തിനായി നിവേദനം നൽകും. കേന്ദ്രം സഹായിക്കുമെന്നുതന്നെയാണ്‌ പ്രതീക്ഷ. കൂടാതെ അന്താരാഷ്‌ട്ര  ഏജൻസി, ആഭ്യന്തര എജൻസി, ബാങ്ക്‌ വായ്‌പ, ദുരിതാശ്വാസ നിധി , പദ്ധതി വിഹിതത്തില്‍ നിന്ന്  മാറ്റിവയ്‌ക്കുന്ന തുക  എന്നിവയെല്ലാം  പുനർനിർമ്മാണത്തിന്‌ ഉപയോഗപ്പെടുത്തും.

എന്നാൽ കേന്ദ്രസഹായം പുനർനിർമ്മാണത്തിന്‌ പൂർണമായും മതിയാകില്ല. അതുപോലെ മറ്റ്‌ ഏജൻസികളിൽനിന്നും ലഭിക്കുന്ന സഹായത്തിനും പദ്ധതി വിഹിതം മാറ്റിവെയ്‌ക്കുന്നതിനും ഒരു പരിധിയുണ്ട്‌. അതിനാൽ ആകാവുന്നത്ര സഹായം ജനങ്ങളിൽനിന്ന്‌ സ്വീകരിക്കണം.

വിദേശരാഷ്‌ട്രങ്ങൾ നമുക്ക്‌ നൽകാമെന്ന്‌ പറഞ്ഞ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന്‌ ഇപ്പോഴും അനുകൂല  നിലപാടല്ല. എന്നാൽ അതേ സമയം ലോകമെങ്ങുമുള്ള മലയാളികളെ സമീപിച്ച്‌ മന്ത്രിമാർ സഹായം സ്വീകരിക്കുന്നതിന്‌ ആവശ്യമായ സഹായങ്ങൾ നൽകണമെന്ന്‌ കേന്ദ്രത്തിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനോട്‌ അനുകൂല സമീപനമാണ്‌ ഉള്ളത്‌.

കൂടാതെ കുട്ടനാട്‌ പോലെയുള്ള  പ്രദേശത്ത്‌ പ്രത്യേക പദ്ധതി പ്രവർത്തനത്തിന്‌ നെതർലന്റിന്റെ  സഹായം തേടുന്നതിനും അനുകൂല നിലപാടാണ്‌ പ്രധാനമന്ത്രിക്കുള്ളത്‌. കുട്ടനാട്‌ പോലെ സമുദ്രനിരപ്പിൽനിന്നും  താഴ്‌ന്നുകിടക്കുന്ന പ്രദേശമാണ്‌ നെതർലന്റ്‌ .

ഇപ്പോൾ തന്നെ  പ്രവാസികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്ല തുക  കൈമാറിയിട്ടുണ്ട്‌. എന്നാൽ മന്ത്രിമാരുടെ സന്ദർശനവും ലോക കേരളസഭയുടെ എകോപനവും കൂടുതൽ തുക സമാഹരിക്കാൻ ഇടയാക്കും. ഒക്‌ടോബർ 17 മുതൽ 21വരെ മന്ത്രിമാർ വിവിധരാജ്യങ്ങൾ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം പോലുള്ള അനുഭവങ്ങൾ നമുക്ക്‌ അത്ര പരിചയമില്ല. അതിനാൽ പുനർ നിർമ്മാണത്തിന്‌ പരിചയസമ്പന്നരായവരിൽനിന്നും അനുകൂലമാതൃകകൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2NjUPrn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages