പ്രതിധ്വനിയുടെ 'ചെക്ക് മേറ്റ് 2018' യുഎസ്‌ടി ഗ്ലോബലിലെ കാര്‍ത്തിക് എച്ച് എസ്നു കിരീടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

പ്രതിധ്വനിയുടെ 'ചെക്ക് മേറ്റ് 2018' യുഎസ്‌ടി ഗ്ലോബലിലെ കാര്‍ത്തിക് എച്ച് എസ്നു കിരീടം

തിരുവനന്തപുരം > ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ വിവിധ കമ്പനികളിലെ  ഐ ടി ജീവനക്കാര്‍ക്കും അവരുടെകുട്ടികള്‍ക്കും വേണ്ടി  നടത്തിയ 'ചെക്ക് മേറ്റ് 2018' സീസണ്‍ വണ്‍ ഇന്നലെ ( 14 ഒക്ടോബര്‍) ഞായറാഴ്ച സമാപിച്ചു. ബഹുമാനപ്പെട്ട തിരുവനന്തപുരം മേയര്‍ ശ്രീ. വി  കെ. പ്രശാന്ത് ഉത്ഘാടനം ചെയ്‌ത മത്സരത്തില്‍ വിവിധ കമ്പനികളെ പ്രതിനിധീകരിച്ചു  42 ഐ ടി ജീവനക്കാരും 45 കുട്ടികളും പങ്കെടുത്തു. ചെസ്സിന്റെ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചു ആറു റൗണ്ടുകളിലായി രണ്ടു ദിവസങ്ങളിലായാണ് ടെക്നോപാര്‍ക്ക് ക്ലബ്ബിലാണ്  മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

ഐ ടി ജീവനക്കാര്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ ടെക്നോപാര്‍ക്കിലെ യൂഎസ് ടി ഗ്ലോബലിലെ കാര്‍ത്തിക് എച്ച്എസ് കിരീടം നേടി.  സ്റ്റാന്‍ഡ്ഔട്ട് ഐടിയിലെ ഇര്‍ഷാദ് രണ്ടാം സ്ഥാനംകരസ്ഥമാക്കി. അഖില്‍ വി ശങ്കര്‍ (യൂഎസ് ടി ഗ്ലോബല്‍), ഫ്രഡറിക് ജെമാളിയേക്കല്‍ (ടാറ്റ എലക്‌സി), കെവിന്‍ ക്രിസ്റ്റണ്‍ (യൂ എസ് ടി ഗ്ലോബല്‍) എന്നിവര്‍ യഥാക്രമം മൂന്നു മുതല്‍ അഞ്ചു വരെസ്ഥാനങ്ങള്‍ നേടുകയുണ്ടായി. 

കുട്ടികള്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ ഋഷികേശ് എസ് എ (ട/ീ ശ്രീകുമാര്‍ എം എന്‍ ടാറ്റ എലക്‌സി) കിരീടം നേടുകയുണ്ടായി. എം വി ഗുണവര്‍ധന്‍  (ട/0 വെങ്കട കൃഷ്‌ണ യൂ എസ് ടിഗ്ലോബല്‍) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഋത്വിക് വി രാജേഷ് (ട/ീ വീണ ഡാലി, ഐ ബി എസ് ), അനിരുധ് സി മേനോന്‍ (ട/ീ അഭിഷേക് കള്ളിപ്പറമ്പില്‍ അലയന്‍സ് ), കൃഷ്‌ണന്‍ ശ്രീകുമാര്‍ (ട/ീ ശ്രീകുമാര്‍എക്സ്സ്പീരിയോന്‍) എന്നിവര്‍ യഥാക്രമംമൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍നേടുകയുണ്ടായി. 

ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നേടിയ ഐ ടി ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും ക്യാഷ്അവാര്‍ഡുകളും സെര്‍ട്ടിഫിക്കേറ്റുകളും ട്രോഫിയും വിതരണം ചെയ്‌തു. പങ്കെടുത്ത എല്ലാ ഐ ടി ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍സര്‍ട്ടിഫിക്കറ്റുകളും നല്‍കി. 

അവാര്‍ഡ് വിതരണ ചടങ്ങില്‍ കാപ്പാബ്ലാങ്കാ ചെസ്സ് സ്‌‌‌‌കൂള്‍ എം ഡി വിജിന്‍ ബാബു എസ്, ''പ്രതിധ്വനി ചെക്ക് മേറ്റ് 2018'' കണ്‍വീനര്‍മാരായ ശ്രീനി ഡോണി, നിജിന്‍ സി, പ്രതിധ്വനിയുടെ പ്രസിഡന്റ് വിനീത് ചന്ദ്രന്‍, സെക്രട്ടറി രാജീവ്കൃഷ്‌ണ‌ന്‍, ജോയിന്റ് സെക്രട്ടറി ജോഷി എ കെ, ട്രെഷറര്‍ രാഹുല്‍ ചന്ദ്രന്‍, മത്സരാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, ഐ ടി ജീവനക്കാര്‍, പ്രതിധ്വനി അംഗങ്ങള്‍തുടങ്ങിയവര്‍ പങ്കെടുത്തു. കാപ്പാ ബ്ലാങ്കാ ചെസ്സ് സ്‌കൂളു മായി ചേര്‍ന്നാണ് ഐ ടിജീവനക്കാര്‍ക്ക് ആദ്യമായി ഒരു ചെസ്സ് ടൂര്‍ണമെന്റ് പ്രതിധ്വനി സംഘടിപ്പിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2Aclrr0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages