കോട്ടയം> കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്റ് കാലാവധി ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ഉത്തരവിട്ടത് . ബിഷപ്പ് 14 ദിവസമായി പാലാ സബ് ജയിലിൽ റിമാന്റിലായിരുന്നു. കാലാവധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്.
ബിഷപ്പിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം നന്നായി നടക്കുന്നുണ്ടെന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കാൻ ഇടയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണ സംഘം അവരുടെ രഹസ്യമൊഴികളും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയിരുന്നു.
അടുത്തയാഴ്ച വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2IGPR7b
via IFTTT
No comments:
Post a Comment