പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണത്തിന് ‘റീബിൽഡ് കേരള' മൊബൈൽ ആപ്ലിക്കേഷൻ. ഐടി മിഷൻ രൂപകൽപ്പന ചെയ്ത ആപ‌് വീടുകൾ നഷ്ടപ്പെട്ടവർക്കും ഭാഗികമായി തകർന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയത്.
സാങ്കേതികവൈദഗ്ധ്യമുള്ള സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാനും തങ്ങൾ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in ൽ സൗകര്യമുണ്ട്. രജിസ്റ്റർ ചെയ്യുന്ന വളന്റിയർമാരെ തദ്ദേശസ്ഥാപനങ്ങൾക്ക് ബന്ധപ്പെട്ട ഇടങ്ങളിൽ വിന്യസിക്കാനാകും.
ഇവർക്കുമാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ കഴിയൂ. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർ, വീടും പുരയിടവും നഷ്ടമായവർ, വീട് ഭാഗികമായി കേടുപാടുണ്ടായവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വിവരങ്ങൾ രേഖപ്പെടുത്താം. ഒപ്പം, ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന, ജിയോ ടാഗിങ്ങിലൂടെ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. ഭാഗികമായി തകർന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവർ, 16‐30 ശതമാനം, 31‐50 ശതമാനം, 51‐75 ശതമാനം എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. 75 ശതമാനത്തിൽ കൂടുതലുള്ള നഷ്ടത്തെ പൂർണനഷ്ടമായി കണക്കാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ലെയ്‌സൺ ഓഫീസർ പ്രവർത്തനം ഏകോപിപ്പിക്കും. നിർമാണപ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ‘റീബിൽഡ് കേരള ഐടി മിഷൻ' ആപ‌് ലഭിക്കും
from Kerala || Deshabhimani Online News https://ift.tt/2NqYCXZ
via IFTTT
No comments:
Post a Comment