പദവി വൈസ‌് പ്രസിഡന്റ‌ിന‌് പകരമെന്ന‌് : വ്രണിതഹൃദയരായി വർക്കിങ‌് പ്രസിഡന്റുമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

പദവി വൈസ‌് പ്രസിഡന്റ‌ിന‌് പകരമെന്ന‌് : വ്രണിതഹൃദയരായി വർക്കിങ‌് പ്രസിഡന്റുമാർ

വൈസ‌് പ്രസിഡന്റിന‌് പകരമാണ‌് പുതിയ പദവിയെന്ന‌് ഹൈക്കമാൻഡ‌് വ്യക്തമാക്കിയതോടെ നിയുക്ത വർക്കിങ‌് പ്രസിഡന്റുമാർ അപമാനഭാരത്തിൽ. വർക്കിങ‌് പ്രസിഡന്റ് പദവി തരംതാഴ‌്ത്തലാണെന്നാണ‌് കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ‌്, എം ഐ ഷാനവാസ‌് എന്നിവരുടെ വികാരം. നേരത്തെഇതറിഞ്ഞിരുന്നെങ്കിൽ വി ഡി സതീശൻ ഒഴിഞ്ഞുമാറിയതുപോലെ പദവി വേണ്ടെന്ന‌് അറിയിക്കാമായിരുന്നെന്നും ഇവർ അടുത്ത വൃത്തങ്ങളോട‌് സൂചിപ്പിച്ചു. പ്രഖ്യാപനം വന്ന സ്ഥിതിക്ക‌് പദവി ഏറ്റെടുത്തില്ലെങ്കിൽ ഹൈക്കമാൻഡിനെ വെല്ലുവിളിക്കുന്നതായി കരുതുമെന്ന‌് ഭയന്നാണ‌് തീരുമാനം അംഗീകരിക്കുന്നത‌്.

ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ട്രഷറർമാർ തുടങ്ങിയവരെ നിശ്ചയിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ശനിയാഴ‌്ച ഡൽഹിയിൽ ഭാരവാഹികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ‌്ച നടത്തിയെങ്കിലും മറ്റ‌് ഭാരവാഹികളുടെ കാര്യത്തിൽ ചർച്ച നടന്നില്ല. അതേസമയം പുതുമുഖങ്ങളെയും യുവാക്കളെയും കൊണ്ടുവരണമെന്ന അഭിപ്രായം ഉയർന്നു. മറ്റ‌് സംസ്ഥാനങ്ങളിൽ പ്രസിഡന്റ‌് പദവിയിൽ ഉൾപ്പെടെ പുതുമുഖങ്ങളെയും യുവാക്കളെയുമാണ‌് പരീക്ഷിച്ചത‌്. എന്നാൽ, സ്ഥാനമോഹികളുടെ തള്ളിക്കയറ്റംകാരണം കേരളത്തിൽ നടപ്പായില്ല. ഇൗ ക്ഷീണം മാറ്റാനാണ‌് മറ്റ‌് ഭാരവാഹികളിൽ യുവത്വത്തിന‌് പ്രാധാന്യം നൽകണമെന്ന‌് രാഹുൽ നിർദേശിച്ചത‌്.

ഈ നിർദേശം എത്രത്തോളം നടപ്പാക്കാൻ കഴിയുമെന്നതാകും മുല്ലപ്പള്ളി രാമചന്ദ്രൻ നേരിടുന്ന വെല്ലുവിളി. ഹൈക്കമാൻഡ‌് സംസ്ഥാന നേതൃത്വവുമായി  സംഘടനാചർച്ചകൾ  നടത്തുമ്പോഴെല്ലാം എ‐ഐ ഗ്രൂപ്പ‌് നേതാക്കളെ വിളിക്കുമായിരുന്നു. വർഷങ്ങളായി ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയുമാണ‌് ഇങ്ങനെ പങ്കെടുക്കാറുള്ളത‌്. എന്നാൽ, ശനിയാഴ‌്ചത്തെ ഡൽഹി ചർച്ചയിൽ ഇരുവരെയും ഒഴിവാക്കി. അതുകൊണ്ടുതന്നെ പുനഃസംഘടനയിലും ഇവരുടെ അഭിപ്രായം മാനിക്കാനിടയില്ല. ഗ്രൂപ്പുകളെ മറികടന്ന‌് നിയമനം നടത്താനുള്ള ക്ലീൻചിറ്റ‌് ആയിരിക്കും മുല്ലപ്പള്ളിക്ക‌്. വി എം സുധീരൻ കെപിസിസി പ്രസിഡന്റ‌് ആയിരിക്കെ ഡിസിസി പ്രസിഡന്റുമാരെ ഉൾപ്പെടെ നിയമിച്ചത‌് ഗ്രൂപ്പുകൾ നോക്കാതെയാണ‌്. അന്ന‌് സുധീരനെതിരെ ഗ്രൂപ്പുകൾ ഒന്നിച്ചുനിന്നെങ്കിലും ഇന്ന‌് അതിനുള്ള ത്രാണിയോ ധൈര്യമോ ഇല്ല.
20 വർഷം ഭാരവാഹികളായവരെ നിലനിർത്തേണ്ടതില്ല എന്നാണ‌് ഹൈക്കമാൻഡ‌് നിർദേശം. അങ്ങനെയെങ്കിൽ നിലവിലുള്ള കമ്മിറ്റിയിൽനിന്ന‌് രണ്ടോ മൂന്നോപേരെ മാത്രമേ എടുക്കാനാകൂ. പൂർണ്ണമായും പുതുമുഖങ്ങളെ കുത്തിനിറച്ച‌് എത്രത്തോളം പ്രവർത്തിക്കാൻ കഴിയുമെന്നതും പ്രതിസന്ധിയാണ‌്. ലോക്‌സഭാ തെരഞ്ഞെടുപ്പിന‌് മുമ്പ‌് ഇങ്ങിനെ പുന.സംഘടന നടത്തിയാൽ അസംതൃപ‌്തരുടെ നിലപാട‌് നിർണ്ണായകമാകും. അതുകൊണ്ട‌് തന്നെ പുന.സംഘടന ലോകസഭാ തെരഞ്ഞെടുപ്പ‌് കഴിഞ്ഞ‌് മതിയോ എന്നും ആലോചിച്ചേക്കും. മത ‐സാമുദായിക ശക്തികളെ പ്രീണിപ്പിക്കാനുള്ള എന്തടവും പയറ്റണമെന്ന സന്ദേശമാണ‌് ഹൈക്കമാൻഡ‌് നൽകിയത‌്. ഇത‌് 1991 മോഡൽ കോലീബി സഖ്യമാതൃകയിലേുള്ള വർഗീയ കൂട്ടുകെട്ട‌് ആക്കി മാറ്റാനും കോൺഗ്രസ‌് ശ്രമിച്ചേക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2Oar8gK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages