‘മോദി കള്ളന്‍ തന്നെ’; വീണ്ടും തുറന്നടിച്ച് ദിവ്യ സ്പന്ദന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

‘മോദി കള്ളന്‍ തന്നെ’; വീണ്ടും തുറന്നടിച്ച് ദിവ്യ സ്പന്ദന

ഇ വാർത്ത | evartha
‘മോദി കള്ളന്‍ തന്നെ’; വീണ്ടും തുറന്നടിച്ച് ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ച് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗ മേധാവി ദിവ്യ സ്പന്ദന(രമ്യ). കഴിഞ്ഞ ദിവസം മോദിയെ കള്ളനെന്ന് വിളിച്ചതിന് ദിവ്യക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യ വീണ്ടും ട്വീറ്റിലൂടെ രംഗത്തെത്തിയത്.

തന്റെ ട്വീറ്റ് കണ്ട് പിന്തുണച്ചവരോട് നന്ദി പറയുന്നു. എന്നാല്‍ ഇഷ്ടപ്പെടാത്തവരോട് ഒന്നും പറയാനില്ല. ഇന്ത്യയില്‍ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുകയാണ്. തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തവരോട് പ്രധാനമന്ത്രി കള്ളനെന്ന് തന്നെയാണ് പറയാനുള്ളത് എന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്.

ഉത്തര്‍പ്രദേശ് പൊലീസാണ് കഴിഞ്ഞദിവസം ദിവ്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മോദി തന്റെ മെഴുകു പ്രതിമയുടെ നെറ്റിയില്‍ കള്ളന്‍ എന്ന് എഴുതുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. ‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടാതിരിക്കൂ’ എന്ന ഹാഷ്ടാഗോടെയായിരുന്നു ദിവ്യയുടെ ട്വീറ്റ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2R0DFlD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages