ഇ വാർത്ത | evartha
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച് പാക് താരം ഷൊയ്ബ് അക്തര്‍

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നേരിട്ട തോല്‍വിയെ കുറിച്ച് എബിപി ന്യൂസ് നടത്തിയ ചര്‍ച്ചക്കിടെയാണ് മാധ്യമപ്രവര്‍ത്തകയോട് പാക് താരം ഷൊയ്ബ് അക്തര്‍ പൊട്ടിത്തെറിച്ചത്. പരിഹാസരൂപേണ ചോദ്യങ്ങള്‍ ചോദിച്ചതാണ് അക്തറിനെ ചൊടിപ്പിച്ചത്.
ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ തുടച്ചുനീക്കപ്പെട്ടുവെന്നും ഇനിയും ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുകയെന്നുമായിരുന്നു അവതാരകയുടെ ചോദ്യം. താങ്കള്‍ കളിയെ കുറിച്ച് ചോദിച്ചാല്‍ ഉത്തരങ്ങള്‍ കൃത്യമായിരിക്കുമെന്നും എന്നാല്‍ പാക്കിസ്ഥാന്‍ ഒലിച്ചുപോയി എന്നൊക്കെ സ്ഥാപിക്കാന്‍ വന്നാല്‍ ഉത്തരം പറയുക പ്രയാസമാണെന്നും ഷൊയ്ബ് അക്തര്‍ തുറന്നടിക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും സന്ദീപ് പാട്ടീലും പങ്കെടുത്ത ചര്‍ച്ചയിലാണ് അക്തര്‍ സൗമ്യമുഖം വെടിഞ്ഞത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2R11zgK
via IFTTT
No comments:
Post a Comment