സാലറി ചലഞ്ച്: ആരെയും നിര്‍ബന്ധിക്കുന്നില്ല‐ ഐസക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

സാലറി ചലഞ്ച്: ആരെയും നിര്‍ബന്ധിക്കുന്നില്ല‐ ഐസക‌്


സാലറി ചലഞ്ചിൽ പങ്കുചേരാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്  വ്യക്തമാക്കി. ഇഷ്ടമുള്ളവർ നൽകിയാൽമതി. വിസമ്മതം പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.  ആരെയെങ്കിലും ഭീഷണിപ്പെടുത്തി എന്തെങ്കിലും ചെയ്യിക്കാവുന്ന സംസ്ഥാനമല്ല കേരളം.

കേരളത്തിലെ 70 ശതമാനംപേർക്കും പ്രളയംകാരണം ഒരു മാസം തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ്  സുരക്ഷിതമായ ജോലിയും വരുമാനവുമുള്ള സർക്കാർ ജീവനക്കാർ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകണമെന്ന ആശയം ഉയർന്നത്. ഒരു പ്രളയവും ഇല്ലാതിരുന്നപ്പോഴാണ് 2002ൽ അന്നത്തെ യുഡിഎഫ് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ചത്. പിന്നീടുവന്ന എൽഡിഎഫ് സർക്കാരാണ് ഈ പണം തിരിച്ചുനൽകിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.



from Kerala || Deshabhimani ​Online ​News https://ift.tt/2MSdVo7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages